ഹൃദയാഘാതം: പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി

സലാല: ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് ജില്ലയിലെ തൃത്താല കൊപ്പം സ്വദേശി അരുതിയിൽ ഹംസ ( 52) സലാലയിൽ നിര്യാതനായി. മിർ ബാത്തിലെ ഫുഡ്‌ സ്റ്റഫ് കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. രണ്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ 16 വർഷമായി സലാലയിൽ പ്രവാസിയാണ്. ഭാര്യ: ഹസീന മക്കൾ ആരിഫ, തൻസീന, സ്വാലിഹ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ബന്ധുക്കൾ പറഞ്ഞു.

Tags:    
News Summary - gulf obit hamza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.