മസ്കത്ത്: ഒമാനിലെ വ്യവസായ പ്രമുഖൻ ഡോ. ഒമർ ബിൻ അബ്ദുൽ മുനീം സവാവി (90) അന്തരിച്ചു. ഒമാനിലെ ഏറ്റവും വലിയ കുടുംബ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ ഓംസെസ്റ്റിെൻറ സ്ഥാപകനാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം.
1974 മുതൽ മുൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ വിദേശകാര്യ നയങ്ങളിലെ പ്രത്യേക ഉപദേഷ്ടാവുമായിരുന്നു ഇദ്ദേഹം. മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ ജോലി ചെയ്യുന്ന സ്ഥാപനമാണ് ഓംസെസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.