മസ്കത്ത്: ഒമാനിലെ പരിസ്ഥിതി സന്തുലനം പരിരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ബോഷർ വിലായത്തിെല വാദി അൻസാബിൽ 600 മരത്തൈകൾ വെച്ചുപിടിപ്പിച്ചു. നാഷനൽ ഫീൽഡ് റിസർച് സെൻറർ നടപ്പാക്കുന്ന ‘ഗ്രീൻ വാദി’ പദ്ധതിയുടെ ഭാഗമായി 150 പേർ ചേർന്നാണ് തൈ നടീൽ യജ്ഞം നടത്തിയത്. പത്തുപേരുള്ള 15 സംഘങ്ങളായി വാദി അൻസാബിെൻറ വിവിധ ഭാഗങ്ങളിൽ തൈ നടുകയായിരുന്നു. സംഘാംഗങ്ങൾക്ക് നേരത്തേ വൃക്ഷപരിപാലനത്തിലും മാലിന്യം നീക്കംചെയ്യുന്നതിലും പരിശീലനം നൽകിയിരുന്നു.പരിസ്ഥിതി വിഷയങ്ങൾ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഇക്കാര്യത്തിൽ പ്രാദേശിക സംഘങ്ങളുടെ സഹകരണം ആവശ്യമാെണന്നും നഷനൽ ഫീൽഡ് റിസർച് എക്സിക്യൂട്ടിവ് ഡയറക്ടർ സൈഫ് ബിൻ റാശിദ് അൽ ശഖ്സി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.