മസ്കത്ത്: സുൽത്താനേറ്റിലെ വാദികൾ പച്ചപിടിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ദിവാൻ ഒാഫ് റോയൽ കോർട്ട് ഭരണ-ധനകാര്യ ചെയർമാൻ അബ്ദുല്ല ബിൻ ശബാൻ അൽ ഫാർസിയുടെ രക്ഷാകർതൃത്വത്തിൽ നാഷനൽ ഫീൽഡ് റിസർച്ച് സെൻറർ ഫോർ എൻവയൺമെൻറൽ കൺസർവേഷൻ (എൻ.എഫ്.ആർ.സി.ഇ.സി) ആണ് പദ്ധതി ആരംഭിച്ചത്. ‘എ വളൻറിയറിങ് ഇൻ മൈ കമ്യൂണിറ്റി’ സംരംഭത്തിെൻറ രണ്ടാംഘട്ട പദ്ധതി ആയാണ് ‘ഗ്രീൻ വാദി’ എന്ന പേരിലുള്ള വാദി പുനരുജ്ജീവനം തുടങ്ങിയത്. 19 സംഘടനകളുമായി ചേർന്ന് രാജ്യത്തെ എല്ലാ വാദികളും പുനരുജ്ജീവിപ്പിക്കുകയാണ് ‘ഗ്രീൻ വാദീസ്’ പദ്ധതി കൊണ്ട് ഉേദ്ദശിക്കുന്നത്.ഇതിെൻറ ഭാഗമായി വാദി അൽ അൻസാബ്, ബോഷർ എന്നിവിടങ്ങളിൽ വ്യാഴാഴ്ച 600 മരത്തൈകൾ നടും. പദ്ധതി ഉദ്ഘാടനത്തിൽ സർക്കാർ-സ്വകാര്യ മേഖല ഉദ്യോഗസ്ഥരും കോളജ് ഡീൻമാരും ഒമാനിലെ ഗവേഷണ കേന്ദ്രങ്ങളിലെ മേധാവികളും പെങ്കടുത്തു.‘എ വളൻറിയറിങ് ഇൻ മൈ കമ്യൂണിറ്റി’ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയതായി എൻ.എഫ്.ആർ.സി.ഇ.സി സി.ഇ.ഒ ഡോ. സൈഫ് ബിൻ റാശിദ് അൽ ശഖ്സി വ്യക്തമാക്കി.ശർഖിയ സർവകലാശാലയുമായി സഹകരിച്ച് 2016ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 53 ശിൽപശാലകൾ, ബോധവത്കരണ കാമ്പയിനുകൾ, വിദ്യാഭ്യാസ സെമിനാറുകൾ എന്നിവ നടത്തി. രണ്ടാം ഘട്ടത്തിൽ സുൽത്താൻ ഖാബൂസ് സർവകലാശാല, നിസ്വ കോളജ്, ഇൻറർനാഷനൽ കോളജ് ഒാഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെൻറ് എന്നിവിടങ്ങളിൽനിന്നും പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പരിസ്ഥിതി ബോധവത്കരണം നടത്തുക, പരിസ്ഥിതി ഗവേഷണങ്ങൾക്ക് പിന്തുണ നൽകുക, സന്നദ്ധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, സർക്കാർ, സ്വകാര്യ അക്കാദമിക, ഗവേഷണ, സിവിൽ സ്ഥാപനങ്ങൾ ചേർന്നുള്ള പ്രവർത്തനങ്ങൾ വർധിപ്പിക്കുക തുടങ്ങിയവ ‘എ വളൻറിയറിങ് ഇൻ മൈ കമ്യൂണിറ്റി’ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.