മസ്കത്ത്: കഴിഞ്ഞ വർഷത്തെ മികച്ച ധനവിനിമയ സ്ഥാപനത്തിനുള്ള ബാങ്ക് മസ്കത്ത് പുരസ്കാരം ഗ്ലോബൽ മണി എക്സ്ചേഞ്ചിന്. ഒമാെൻറ വിവിധ ഭാഗങ്ങളിൽ 40ഒാളം ശാഖകളും സലാലയിൽ റീജനൽ ഒാഫിസുമുള്ള ഗ്ലോബലിന് ഇത് തുടർച്ചയായ മൂന്നാം വർഷമാണ് ബാങ്ക് മസ്കത്ത് പുരസ്കാരം ലഭിക്കുന്നത്. ഗ്രാൻഡ് മിേല്ലനിയം ഹോട്ടലിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഗ്ലോബൽ മണി എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ കെ.എസ് സുബ്രഹ്മണ്യൻ കമ്പനി അധികൃതരിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ബൾക് ഡെപ്പോസിറ്റ് സേവനങ്ങൾക്ക് ബാങ്ക് മസ്കത്തിെൻറ സി.ഡി.എം ഉപയോഗിച്ചതിനുള്ള പ്രത്യേക അവാർഡും കമ്പനിക്ക് ലഭിച്ചു.
ഇന്ത്യയിലെ പ്രധാന ബാങ്ക് അക്കൗണ്ടുകളിലേക്ക് ബാങ്ക് അവധിയാണെങ്കിൽ കൂടി പണമയക്കാനുള്ള സൗകര്യം ഗ്ലോബൽ മണി എക്സ്ചേഞ്ചിൽ ലഭ്യമാണ്. ഒമാനിൽ കൂടുതൽ ശാഖകൾ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് ഗ്ലോബൽ അധികൃതർ അറിയിച്ചു. വിദേശ നാണയ വിനിമയ സേവനം ലഭ്യമാക്കുന്നതിന് പുതിയ മസ്കത്ത് വിമാനത്താവളത്തിൽ അഞ്ച് കൗണ്ടറുകൾ തുടങ്ങും. രണ്ടെണ്ണം അറൈവൽ ഹാളിലും മൂന്നെണ്ണം ഡിപ്പാർച്ചർ ഹാളിലുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.