‘ഗ്ലോബൽ ലിറ്റിൽ സ്കോളർ’ മത്സരത്തിന്റെ മസ്കത്ത് മേഖലതല രജിസ്ട്രേഷൻ വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് ഡോ. രത്നകുമാർ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: കുരുന്ന് പ്രതിഭകളെ കണ്ടെത്താൻ മലർവാടി കേരളയും ടീൻ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഗ്ലോബൽ ലിറ്റിൽ സ്കോളർ' മത്സരത്തിന്റെ രജിസ്ട്രേഷൻ മസ്കത്തിൽ പുരോഗമിക്കുന്നു. പരിപാടിയുടെ മസ്കത്ത് മേഖലതല രജിസ്ട്രേഷൻ അൽബാജ് ബുക്സിൽ നടന്ന ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് ഡോ. രത്നകുമാർ ഉദ്ഘാടനം ചെയ്തു.
ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആഗോളതലത്തിൽ നടത്തപ്പെടുന്ന വിജ്ഞാനോത്സവമാണ് ഗ്ലോബൽ ലിറ്റിൽ സ്കോളർ. അഞ്ചുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ആഗസ്റ്റ് 13, 14 തീയതികളിലാണ് ഒന്നാംഘട്ട ഓൺലൈൻ മത്സരങ്ങൾ. www.malarvadi.org വെബ്സൈറ്റ് സന്ദർശിച്ച് മത്സരത്തിന് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്-95737532.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.