മസ്കത്ത്: ഒമാനിലെ ജർമൻ സാേങ്കതികവിദ്യ സർവകലാശാലയിൽ ശാസ്ത്ര-ചരിത്ര കേന്ദ്രം തുറന്നു. സയ്യിദ് ഹൈതാം ബിൻ താരിഖ് അൽ സഇൗദിെൻറ രക്ഷാകർതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഒൗഖാഫ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ സൽമി, സർവകലാശാല ഡയറക്ടർ ബോർഡ് ചെയർമാൻ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പെങ്കടുത്തു.
തലമുറകൾക്കായുള്ള വിദ്യാഭ്യാസ-സാംസ്കാരിക മുതൽക്കൂട്ടാണ് ശാസ്ത്ര ചരിത്ര കേന്ദ്രമെന്ന് കേന്ദ്രത്തിെൻറ സൂപ്പർവൈസർ കൂടിയായ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ആൽ സൽമി പ്രസംഗത്തിൽ പറഞ്ഞു. നാലു വിഭാഗങ്ങളാണ് കേന്ദ്രത്തിനുള്ളത്. ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, മെക്കാനിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കൈനറ്റിക്സ്, മാത്തമറ്റിക്കൽ ജ്യോഗ്രഫി എന്നിവയുമായി ബന്ധപ്പെട്ടവ പ്രദർശിപ്പിക്കുന്ന മ്യൂസിയമാണ് ആദ്യ വിഭാഗം. ശാസ്ത്ര-ചരിത്രത്തിലെ പരീക്ഷണശാല ഉൾെക്കാള്ളുന്നതാണ് രണ്ടാമത്തെ വിഭാഗം. വിദ്യാഭ്യാസ പരിപാടികളുമായി ബന്ധപ്പെട്ടുള്ളതാണ് മൂന്നാമത്തെ വിഭാഗം. നാലാമത്തെ വിഭാഗത്തിൽ ശാസ്ത്ര ഗവേഷണം, ശാസ്ത്ര ഫെലോഷിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.