മസ്കത്ത്: ജി.സി.സി മേഖലയിലെ ആശുപത്രികളുടെ സേവനങ്ങളിൽ ഉപഭോക്താക്കൾ തൃപ്തരല്ലെന്ന് സർവേ റിപ്പോർട്ട്. രോഗീപരിരക്ഷക്ക് ഒപ്പം ചികിത്സാപരവും മാനസികവുമായ പിന്തുണയടക്കം വിഷയങ്ങളിൽ പുരോഗതി നേടാൻ ജി.സി.സി മേഖലയിലെ ആരോഗ്യ സംരക്ഷണ സേവന ദാതാക്കൾ കാര്യമായി ശ്രമിക്കുന്നില്ലെന്ന് റിപ്പോർട്ട് പറയുന്നു. ഏണസ്റ്റ് ആൻഡ് യങ് സംഘടിപ്പിച്ച സർവേയിൽ 85 ശതമാനം പേരാണ് ഇൗ അഭിപ്രായം പ്രകടിപ്പിച്ചത്.
തങ്ങളുടെ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിൽ വിശ്വാസ്യത പ്രകടിപ്പിച്ചതാകെട്ട 38 ശതമാനം പേരാണ്. ഗുരുതരമായ സ്ഥിതിവിശേഷങ്ങൾ ഉണ്ടാകുന്ന പക്ഷം ജി.സി.സിക്ക് പുറത്ത് ചികിത്സതേടാനാണ് സർവേയിൽ പെങ്കടുത്ത ഭൂരിപക്ഷം പേരും താൽപര്യം പ്രകടിപ്പിച്ചത്.
ബുക്കിങ് സൗകര്യങ്ങൾക്കൊപ്പം സമയത്തിന് അപ്പോയിൻമെൻറ് ലഭിക്കുന്നതും ചികിത്സാ റെക്കോഡുകളുടെ ലഭ്യത തുടങ്ങിയവയിലും മേഖലയിലെ ആശുപത്രികൾ അത്ര പോരെന്ന് സർവേയിൽ പെങ്കടുത്തവർ ചൂണ്ടിക്കാട്ടി.
സർവേയിൽ പെങ്കടുത്ത 56 ശതമാനം പേരാണ് മേഖലയിലെ ആശുപത്രികളിലെ ഡോക്ടർമാർ മതിയായ യോഗ്യതകളുള്ളവരാണെന്ന അഭിപ്രായക്കാർ. ഡോക്ടർമാരുടെ യോഗ്യതയെ കുറിച്ച് ശുഭാപ്തി പുലർത്തുന്നവരിൽ ഒമാനികളാണ് കൂടുതലും, 80 ശതമാനം.
ഇവിടെ 20 ശതമാനം പേർ അഭിപ്രായമൊന്നും പ്രകടിപ്പിച്ചില്ല. ഡോക്ടർമാരോടും ആരോഗ്യവിദഗ്ധരോടുമുള്ള വിശ്വാസം ഏറ്റവും കുറവ് ഖത്തറിലാണ്.
ഇവിടെ 35 ശതമാനം പേരാണ് ഡോക്ടർമാർ മതിയായ യോഗ്യതകൾ ഇല്ലാത്തവരാണെന്ന അഭിപ്രായമുള്ളത്. 39 ശതമാനം പേർ അനുകൂല അഭിപ്രായവും പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.