മസ്കത്ത്: ഫ്രഷ്മാർട്ട് ഷോപ്പിങ് സെൻറർ റൂവിയിൽ പ്രവർത്തനമാരംഭിച്ചു. റൂവി പൊലീസ് സ്റ്റേഷന് പിൻവശത്ത് റൂവി പ്ലാസ ഷോപ്പിങ് സെൻററിലാണ് സ്ഥാപനം.
അൻതർ ജുമാൻ സലാല, സ്പോൺസർ സൈദ് സലീം അൽ ആംരി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. മാനേജിങ് ഡയറക്ടർ ഷംസു മുഹമ്മദ്, റൂവി പ്ലാസ ഒാപറേഷൻസ് മാനേജർ സുരേഷ്, ബഷീർ, ഷൗക്കത്ത്, റഫീഖ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
പച്ചക്കറികളും പഴവർഗങ്ങളുമടക്കം ഹോൾസെയിൽ വിലയിൽ റീെട്ടയിൽ ഉപഭോക്താക്കൾക്ക് ഫ്രഷ്മാർട്ടിൽനിന്ന് ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ ഷംസു മുഹമ്മദ് പറഞ്ഞു.
ഹോട്ടലുകൾക്കും മിതമായ വിലക്ക് ഇവിടെ നിന്ന് സാധനങ്ങൾ ലഭ്യമാക്കും. ഉദ്ഘാടനത്തിെൻറ ഭാഗമായുള്ള പ്രത്യേക ഒാഫറുകൾ ഇന്നുകൂടിയുണ്ടാകുമെന്നും മാനേജിങ് ഡയറക്ടർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.