മസ്കത്ത്: ഖുറം, മസ്കത്ത് സിറ്റി സെൻററുകൾ ഇനി ഭിന്നശേഷി സൗഹൃദം. മാളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്കും സന്ദർശകർക്കുമൊപ്പം വികലാംഗരുണ്ടെങ്കിൽ അവർക്ക് സൗജന്യമായി വീൽ ചെയർ ലഭിക്കും. കസ്റ്റമർ സർവിസ് ഡെസ്കിൽ നിന്നാണ് വീൽ ചെയർ ലഭിക്കുക. ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പാർക്കിങ് സൗകര്യവും രണ്ടിടങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. മാളിെൻറ പ്രധാന കവാടത്തോട് ചേർന്ന ഗേറ്റുകൾക്ക് സമീപമാണ് ഇൗ പാർക്കിങ് സൗകര്യം. കണ്ടെത്താൻ എളുപ്പത്തിൽ നീല പെയിൻറടിച്ച ഇൗ പാർക്കിങ് സ്ഥലത്തിെൻറ മധ്യത്തിലായി വീൽചെയറിെൻറ അടയാളവും ഉണ്ടാകും. എല്ലാ വിഭാഗം ഉപഭോക്താക്കളെയും സ്വാഗതം ചെയ്യുന്നതിെൻറ ഭാഗമായാണ് പുതിയ സേവനമൊരുക്കിയിരിക്കുന്നതെന്ന് മാജിദ് അൽ ഫുത്തൈം ഒമാൻ ഷോപ്പിങ് മാൾസ് സീനിയർ മാൾ മാനേജർ ഹുസ്സാം അൽ മൻതരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.