ഫിയസ്റ്റ ഡി ഫുട്ബാള്‍ ടൂർണമെന്റിൽ ജേതാക്കളായ നെസ്റ്റൊ എഫ്.സി
മസ്കത്ത്: ഷൂട്ടേഴ്സ് എഫ്.സിയും ഗാലന്റ്സ് എഫ്.സി ഒമാനും സംയുക്തമായി സംഘടിപ്പിച്ച ഫിയസ്റ്റ ഡി ഫുട്ബാള്‍ ടൂർണമെന്റിന്റെ ആദ്യ സീസണിൽ നെസ്റ്റൊ എഫ്.സി ജേതാക്കളായി. ഫൈനലില്‍ ആതിഥേയരായ ഷൂട്ടേഴ്സ് എഫ്.സിയെ ഒരു ഗോളിനാണ് തോൽപിച്ചത്. എ.ടി.എസ് മൂന്നാം സ്ഥാനം നേടി. 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ ഡോ. ആരിഫലി ഉദ്ഘാടനം ചെയ്തു.
വിജയികള്‍ക്ക് അവര്ഷോപ്പി ഒമാന്‍, പ്രിന്റ് വേവ്സ്, ടോപാഡ്, കെ.എം.എഫ് എ പ്രതിനിധികളും ചേര്‍ന്ന് സമ്മാനം നല്കി. കാണികള്‍ക്കായി അവര്‍ ഷോപ്പി ഒമാന്‍ ഒരുക്കിയ നറുക്കെടുപ്പിലൂടെ വിജയിക്ക് ഒരു സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി ലഭിച്ചു. സീപേൾസ് ജ്വല്ലറിയുടെ നറുക്കില്‍ രണ്ട് പേര്‍ക്കുള്ള സമ്മാനവും നല്കി. സംഘാടക മികവുകൊണ്ട് ഏറെ പ്രശംസ പിടിച്ചുപറ്റിയ ഫിയസ്റ്റ ഡി ഫുട്ബാള്‍ സീസണ് രണ്ട് അടുത്ത വര്‍ഷം കൂടുതല്‍ മികവോടെ നടത്തുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.