ഫാസ് അക്കാദമി ഫുട്ബാൾ ടൂർണമെന്റിൽ വിജയികളായ പയനീർ സ്കൂൾ ടീം
സലാല: ഫാസ് അക്കാദമി സലാലയിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ഫുട്ബാൾ ടൂർണമെന്റിൽ പാക് സ്കൂളിനെ ഒരു ഗോളിന് തോൽപ്പിച്ച് ഇന്റർ നാഷനൽ പയനീർ സ്കൂൾ വിജയികളായി. അൽ ദിയ സ്കൂളാണ് സെക്കന്റ് റണ്ണറപ്പ്. ഒരു മാസമായി നടക്കുന്ന ടൂർണമെന്റിൽ സലാലയിലെ കമ്യൂണിറ്റി, സ്വകാര്യ സ്കൂളുകളിലെയും അക്കാദമിയിലെയും 12 ടീമുകൾ മത്സരിച്ചു. മികച്ച കളിക്കാരനായി ഹമ്മാദ്, മികച്ച ഗോളിയായി മുസല്ലം അംരി, ടോപ് സ്കോററായി അബ്ദു റഹീം എന്നിവരെ തെരഞ്ഞെടുത്തു.
പാക് സ്കൂൾ മൈതാനിയിൽ നടന്ന സമാപനചടങ്ങിൽ ദോഫാർ യൂത്ത് ആൻഡ് സ്പോർട്സ് ഡയറക്ടർ അലി അൽ ബാഖി മുഖ്യാതിഥിയായി. ഫാസ് ചെയർമാൻ ജംഷാദ് അലി അധ്യക്ഷത വഹിച്ചു. കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ, ആദിൽ, സഹല, നീന ജംഷാദ്, ഹാഷിം, ഷാജഹാൻ തുടങ്ങിയവർ സമ്മാനവിതരണം നടത്തി. സുബൈർ, നബാൻ, ഫവാസ്, ദേവിക, ദിവ്യ, ഷബീർ കാദർ, ഷമീർ, രാഹുൽ, നിഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.