മസ്കത്ത്: കോവിഡ് ബാധക്ക് ഒപ്പം തന്നെ വ്യാപകമായ ഒന്നാണ് വ്യാജ സന്ദേശങ്ങളും പ്ര ചാരണങ്ങളും. ആളുകളെ ആശങ്കയിലാഴ്ത്തുന്ന പ്രചാരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി കൈമാറ്റം ചെയ്യപ്പെട്ടത്. ഒാൺലൈനിലോ വാട്സ്ആപിലോ ലഭിക്കുന്ന വിവരങ്ങൾ അത് തെറ്റാണെന്ന് തോന്നിയാലും ഇത് ശരിയാണോ എന്ന് ചോദിച്ച് ഫോർവേഡ് ചെയ്യുന്നവരാണ് നമ്മളിൽ പലരും.
ഒൗദ്യോഗിക സ്രോതസ്സുകളിൽ നിന്നല്ലാത്ത വാർത്തകളും വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി. മൂന്ന് വർഷം തടവും പിഴയുമാണ് ശിക്ഷ.
പൊതുസമൂഹത്തിെൻറ ക്രമത്തെയും സമാധാനാന്തരീക്ഷത്തെയും ബാധിക്കുന്ന വാർത്തകളും പ്രചാരണങ്ങളുമാണ് ശിക്ഷാർഹവും മൂന്ന് വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുള്ളതെന്നും ഗവൺമെൻറ് കമ്യൂണിക്കേഷൻസ് മുന്നറിയിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.