മസ്കത്ത്: കാലപ്പഴക്കംചെന്ന ഉൽപന്നങ്ങൾ വിറ്റതിന് വാണിജ്യസ്ഥാപനത്തിന് 500 റിയാൽ പിഴചുമത്തിയതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ് ഉപഭോക്തൃ സംരക്ഷണ വകുപ്പാണ് പിഴ ചുമത്തിയത്. കടകളിലെ പരിശോധനയുടെ ഭാഗമായി ജുഡീഷ്യൽ കൺട്രോൾ ഓഫിസർമാർ വാണിജ്യ സ്ഥാപനത്തിൽനിന്ന് കാലഹരണപ്പെട്ട സാധനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും സംവിധാനങ്ങളും പാലിക്കാൻ വിതരണക്കാർ തയാറാകണമന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.