ബുറൈമി: ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പരിപാടി അവതരിപ്പിക്കാൻ എത്തിയ മാപ്പിളപ്പാട്ട് ഗായകൻ ജംഷീർ കൈനിക്കരക്ക് ബുറൈമി പ്രവാസി കൂട്ടായ്മ ഹൃദ്യമായ യാത്രയപ്പ് നൽകി. ഡോ. അസ്ലം, നവാസ് അനക്കര, സിദ്ദീഖ്, സാലിഹ്, മുഹമ്മദ്, ഫാരിസ്, ഫൈസൽ, കമാൽ, സ്പോൺസർ അഹമ്മദ് അൽബാദി എന്നിവർ സംസാരിച്ചു. സ്പോൺസർ ഉപഹാരം നൽകുകയും ചെയ്തു. ബുറൈമിയിലെ അനുഭവങ്ങളെ കുറിച്ച് സംഗീത ആൽബം ഇറക്കുമെന്ന് ജംഷീർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.