മസ്കത്ത്: പ്രവർത്തന പാതയിൽ നാലു പതിറ്റാണ്ട് പിന്നിട്ട് മസ്കത്ത് മാർ ഗ്രിഗോറിയോസ് യുവജന പ്രസ്ഥാനം. ആരാധന, പഠനം, സേവനം എന്നീ ആപ്തവാക്യം മുഖമുദ്രയാക്കി 1977 സെപ്റ്റംബർ 30നാണ് യുവജന പ്രസ്ഥാനം പ്രവർത്തനമാരംഭിച്ചത്. ഇന്ന് ഇരുനൂറിലധികം സജീവ അംഗങ്ങളുള്ള ഇടവകയിലെ ഏറ്റവും സജീവമായ ആത്മീയ സംഘടനകളിലൊന്നാണ് യുവജന പ്രസ്ഥാനം. യുവജന പ്രസ്ഥാനത്തിെൻറ വാർഷികാഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയ ലോഗോയുടെ പ്രകാശനം റൂവി സെൻറ് തോമസ് ചർച്ചിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. ജേക്കബ് മാത്യു നിർവഹിച്ചു.
ഫാ. മോഹൻ ജോസഫ്, ഫാ. ജോജി കെ. ജോയ് ഇടവക തുടങ്ങിയവർ സന്നിഹിതരായിരുന്നു. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഇൗമാസം 29ന് സഭയുടെ കൊൽക്കത്ത ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. ചടങ്ങിൽ യുവജന പ്രസ്ഥാനത്തിെൻറ സ്ഥാപക അംഗവും ഭരണസമിതി അംഗവും ഇപ്പോൾ സഭാ മാനേജിങ് കമ്മിറ്റി അംഗവുമായ ഗീവർഗീസ് യോഹന്നാനെ ആദരിക്കും.
തുടർന്ന് നടക്കുന്ന കുടുംബ സംഗമത്തിൽ അഭി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. നാൽപതാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് വിവിധ കർമപരിപാടികളും പദ്ധതികളുമാണ് യുവജന പ്രസ്ഥാനം ആവിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.