ഒമാനും അമേരിക്കയും കരാറിൽ ഒപ്പുവെക്കുന്നു
മസ്‌കത്ത്: ഔദ്യോഗിക ജീവനക്കാരുടെ ജീവിതപങ്കാളികൾക്ക് തൊഴിൽ നൽകുന്നതിനുള്ള കരാറിൽ ഒമാനും അമേരിക്കയും ഒപ്പുവെച്ചു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി മുഹമ്മദ് നാസർ അൽ വഹൈബി, ഒമാനിലെ അമേരിക്കൻ അംബാസഡർ ലെസ്ലി എം. സൗവ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ഇതുപ്രകാരം, നയതന്ത്ര ദൗത്യങ്ങളിലെ ഉദ്യോഗസ്ഥരുടെ ജീവിത പങ്കാളികൾക്ക് ആതിഥേയ രാജ്യത്തെ സർക്കാറിതര സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അർഹതയുണ്ടാകും. ഒമാനും അമേരിക്കയും തമ്മിലുള്ള വിപുലമായ ബന്ധത്തിന്‍റെ ഭാഗമായാണ് ഈ കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.