മസ്കത്ത്: പുതിയ ഇന്ധന സ്റ്റേഷനുകൾക്ക് ലൈസൻസ് ലഭിക്കുന്നതിന് വൈദ്യുതി വാഹന ചാർജിങ് സൗകര്യം (ഇ.വി ചാർജി ങ് സ്റ്റേഷൻ) കൂടി ഉണ്ടായിരിക്കണമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം നിബന്ധന ഏർപ്പെടുത്തി. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി ഡോ. അലി ബിൻ മസൂദ് അൽ സുനൈദി മജ്ലിസുശ്ശൂറയെ അറിയിച്ചതാണ് ഇക്കാര്യം. എല്ലാ ഇന്ധന സ്റ്റേഷനുകളിലും ഇ.വി ചാർജിങ് സൗകര്യം ഏർപ്പെടുത്തേണ്ടത് അനിവാര്യതയാണെന്ന് മന്ത്രി ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഇതുസംബന്ധിച്ച് മന്ത്രാലയം ഇന്ധന സ്റ്റേഷൻ ഉടമകളുമായി ചേർന്ന് ആലോചന നടത്തിവരുന്നുണ്ട്. വൈദ്യുതി വാഹന ചാർജിങ് സൗകര്യമുള്ള ഇന്ധന സ്റ്റേഷനുകൾക്കു മാത്രേമ പുതിയ ലൈസൻസ് നൽകുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2018 ജനുവരിയിൽ .എ.ഇയിലും ഒമാനിലുമായി ആയിരത്തിലധികം കിലോമീറ്റർ പിന്നിട്ട വൈദ്യുതി വാഹന കാർ റാലിയുടെ ഭാഗമായാണ് ഒമാനിൽ വൈദ്യുതി വാഹനങ്ങൾക്ക് ആദ്യമായി ചാർജിങ് സൗകര്യം ഏർപ്പെടുത്തിയത്. സുൽത്താൻ ഖാബൂസ് സർവകലാശാലയിലാണ് ആദ്യമായി ഇ.വി ചാർജിങ് സ്റ്റേഷൻ ആരംഭിച്ചത്. റാലിയുടെ ഭാഗമായി സുഹാർ, മുസന്ന, മസ്കത്ത് എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ഇൗ സംവിധാനം ആരംഭിച്ചു.
യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാേങ്കതിക^സേവനദാതാക്കളായ ഗ്രീൻ പാർക്കിങ് ആണ് ഇവ സ്ഥാപിച്ചത്. ഒമാനിൽ സലാല വരെ വിവിധയിടങ്ങളിലായി ഇ.വി ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാൻ ഇൗ കമ്പനിക്ക് പദ്ധതിയുണ്ട്. 2018 സെപ്റ്റംബറിൽ ഒമാൻ ഒായിൽ മസൂൺ സ്ട്രീറ്റിലുള്ള ഇന്ധനസ്റ്റേഷനിൽ ഇ.വി ചാർജിങ് സംവിധാനം ഏർപ്പെടുത്തി. ആ വർഷം ഡിസംബറിൽതന്നെ മസ്കത്ത് സിറ്റി സെൻററിലും സമാന സൗകര്യം ഏർപ്പെടുത്തി. റുസൈലിലാണ് ഏറ്റവും ഒടുവിലത്തെ ഇ.വി ചാർജിങ് സംവിധാനമുള്ള ഏറ്റവും ഒടുവിലത്തെ ഇന്ധന സ്റ്റേഷൻ ആരംഭിച്ചത്. ഒമാൻ ഒായിലിന് കീഴിലുള്ള ഇത് രാജ്യത്തെ ആദ്യ ഹരിത സർവിസ് സ്റ്റേഷൻ കൂടിയാണ്. സൗരോർജ പാനൽ, എൽ.ഇ.ഡി ലൈറ്റുകൾ, വേപ്പർ റിക്കവറി സംവിധാനം എന്നിവയും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.