മസ്കത്ത്: മസ്കത്ത് പ്രിയദർശിനി കോൺഗ്രസിെൻറ ആഭിമുഖ്യത്തിൽ ഇൗദ് -ഒാണം ആഘോഷ പരിപാടി ‘സ്റ്റാർ ഫിയെസ്റ്റ്’ സംഘടിപ്പിച്ചു.
അൽഫലാജ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അംബാസഡർ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു. മാർസ് ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ വി.ടി വിനോദ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ച സുരഭി ലക്ഷ്മിയെ മാർസ് എം.ഡിയും പ്രിയദർശിനിയും മൊമേൻറാ നൽകി ആദരിച്ചു. നടി സോന നായരുടെ നൃത്തപരിപാടിയും, മജീഷ്യൻ സമ്രാട്ടിെൻറ മാജിക്ഷോ, ഗായത്രി, മുഹമ്മദ് അസ്ലം, താജുദ്ദീൻ വടകര എന്നിവരുടെ സംഗീതപരിപാടിയും ചടങ്ങിന് കൊഴുപ്പേകി. പ്രിയദർശിനി ഭാരവാഹി മൊയ്തു വേങ്ങലാട്ടിനെയും പരിപാടിയുടെ മുഖ്യ കോഒാഡിനേറ്റർമാരായ റോഷൻ തോമസ്, നിസാർ കോഴിക്കോട് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പ്രിയദർശിനി തുടർന്നും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘടനയുടെ രക്ഷാധികാരി ഉമ്മർ എരമംഗലവും പ്രസിഡൻറ് മാന്നാർ ഷെരീഫും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.