മസ്കത്ത്: ഒമാൻ കടലിൽ ഭൂചലനം. ശനിയാഴ്ച പുലർച്ച 2.55നാണ് റിക്ടർ സ്കെയിലിൽ 2.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മുസന്ദം ഗവർണറേറ്റിലെ ദിബ്ബയിൽനിന്ന് 26 കിലോമീറ്റർ അകലെ ഭൂനിരപ്പിൽനിന്ന് അഞ്ച് കിലോമീറ്റർ താഴെയാണ് ഭൂചലനത്തിെൻറ പ്രഭവകേന്ദ്രം.ഭൂചലനത്തെ തുടർന്ന് യു.എ.ഇയിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.