മസ്കത്ത്: സാങ്കേതിക തകരാർ കാരണം വെള്ളിയാഴ്ച മസ്കത്തിൽ ഇറക്കിയ ദുബൈ-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസിലെ ഭൂരിഭാഗം യാത്രക്കാരും ദുരിതപൂർവം താണ്ടി ഒടുവിൽ നാടണഞ്ഞു. അതേസമയം, പത്തോളം യാത്രക്കാർ ഇപ്പോഴും മസ്കത്ത് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ യാത്ര നടപടികൾ ഞായറാഴ്ച രാവിലെയോടെ ശരിയാകുമെന്ന് എയർ ഇന്ത്യയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
വ്യത്യസ്ത വിമാനങ്ങളിലായാണ് പലരും നാട്ടിലെത്തിയത്. ആദ്യ പത്തംഗ സംഘം രാവിലെ കൊച്ചിയിലേക്കുള്ള വിമാനത്തിൽ തിരിക്കുകയായിരുന്നു. പിന്നീട് കേരള സെക്ടറിലേക്കുള്ള ഒഴിവുള്ള വിമാനത്തിൽ പലരേയും കയറ്റിവിടുകയായിരുന്നു. തിരുവനന്തപുരത്തും മറ്റും ഇറങ്ങിയവർക്ക് ഗതാഗത സൗകര്യവും ഒരുക്കിയിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ബദൽ വിമാനമോ കൃത്യമായ വിശദീകണമോ എയർ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നല്ലെന്ന് യാത്രക്കാർ പറഞ്ഞു.
ബന്ധുക്കളുടെ മരണവും അടിയന്തര ചികിത്സാവശ്യക്കും ദുബൈയിൽനിന്ന് തിരിച്ചവരാണ് വിമാനത്തിന്റെ സങ്കേതിക തകരാറിനെ തുടർന്ന് ഏറെ ദുരിതത്തിലായത്. ദുബൈയിൽനിന്ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പുറപ്പെട്ട വിമാനമാണ് പറന്നുയർന്ന് ഒരുമണിക്കൂറിന് ശേഷം മസ്കത്ത് വിമാനത്താവളത്തിൽ ഇറക്കിയത്. രാത്രിയോടെ 200ഓളം യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് യാത്രക്കാരടങ്ങുന്ന സംഘമാണ് പ്രതിസന്ധിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.