മസ്കത്ത്: ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനവുമായി അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ് യു.എ.ഇയിലെത്തി.
സുൽത്താൻ ഹൈതം ബിൻ താരിഖിെൻറ പ്രതിനിധിയായാണ് അദ്ദേഹം കഴിഞ്ഞ ദിവസം യു.എ.ഇ സന്ദർശിച്ചത്. യു.എ.ഇ പ്രസിഡന്റ് സായിദ് അൽ നഹ്യാൻ, ശൈഖുമാർ, അൽ നഹ്യാൻ കുടുംബം, യു.എ.ഇ ജനത എന്നിവരെ ദുഃഖത്തിൽ പങ്കുചേർന്ന് അനുശോചനമറിച്ചു. ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി, ദിവാൻ ഓഫ് റോയൽ കോർട്ടിലെ ഉപദേഷ്ടാവ് ശൈഖ് സലിം ബിൻ മുസ്തഹൈൽ അൽ മഷാനി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ഒ.ഐ.എ) ചെയർമാൻ അബ്ദുൽസലാം ബിൻ മുഹമ്മദ് അൽ മുർഷിദി, ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സെയ്ദ് അൽ ഷുവൈലി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ്, യു.എ.ഇയിലെ ഒമാൻ അംബാസഡർ സയ്യിദ് ഡോ. അഹമ്മദ് ബിൻ ഹിലാൽ അൽ ബുസൈദി, ഖലീഫ ബിൻ ഹമദ് അൽ ബാദി, സെയ്ഫ് ബിൻ അഹമ്മദ് അൽ സവാഫി, ഓഫിസ് ഉപദേഷ്ടാക്കൾ എന്നിവരും ഉപപ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.