???????? ??????

ഹൃദയാഘാതം: കോട്ടയം സ്വദേശി സലാലയിൽ നിര്യാതനായി

സലാല: ഹൃദയാഘാതത്തെ തുടർന്ന്​ കോട്ടയം സ്വദേശി സലാലയിൽ നിര്യാതനായി.  ചങ്ങനാശേരി എടക്കുന്നം പാറത്തോട് പുത്തൻപ്ലാക്കൽ ഇബ്രാഹിം  നൗഷാദ് (52) ആണ്​ മരിച്ചത്​. ബുധനാഴ്​ച വൈകീട്ട് ജോലി സ്​ഥലത്ത്​ കുഴഞ്ഞ് വീഴുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി മിനിസ്ട്രിയിലെ ഗാർഡൻസ് വിഭാഗത്തിൽ സ്വകാര്യ കമ്പനിയുടെ കരാർ തൊഴിലാളിയായി ജോലിചെയ്യുകയായിരുന്നു.  സീനത്താണ് ഭാര്യ. നാലു മക്കളുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Tags:    
News Summary - death oman gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.