മസ്കത്ത്: ദാർ അൽ അത്താ അസോസിയേഷൻ വാർഷികാഘോഷം ബൗഷർ വിലായത്തിൽ നടന്നു. അസോസിയേഷൻ കൗൺസിൽ അംഗവും ഡയറക്ടർ ബോർഡ് ചെയർപേഴ്സനുമായ മറിയം ബിൻത് ഇസ്സ അൽ സദ്ജാലിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു പരിപാടി. സഹായ പദ്ധതികളിലൂടെ ഒമാനിലെയും ചില അറബ് രാജ്യങ്ങളിലെയും നിർധനരായ കുടുംബങ്ങൾക്ക് കഴിഞ്ഞ വർഷം 30 ലക്ഷത്തിലധികം റിയാൽ നൽകാൻ കഴിഞ്ഞുവെന്ന് മറിയം സദ്ജാലി പറഞ്ഞു. സുൽത്താനേറ്റിനുള്ളിൽ നടത്തിയ സംഭാവന കാമ്പയിനിലൂടെ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും വ്യവസായികളിൽനിന്നുമാണ് ഈ തുക സമാഹരിച്ചത്. നിർധന കുടുംബങ്ങളെ പരിപാലിക്കുക, ഇസ്ലാമിക മൂല്യങ്ങൾ പകരുക, ശാക്തീകരണം, പ്രയാസങ്ങൾ ലഘൂകരിക്കുക, പരിമിതമായ വരുമാനമുള്ള വിദ്യാർഥികളെ പരിപാലിക്കുക, വീടുകൾ നിർമിക്കുകയും നവീകരിക്കുകയും ചെയ്യുക എന്നിവയാണ് അസോസിയേഷൻ ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട പരിപാടികളെന്നും അവർ കൂട്ടിച്ചേർത്തു. ചടങ്ങിന്റെ സമാപനത്തിൽ, കഴിഞ്ഞ വർഷം അസോസിയേഷനുമായി സഹകരിച്ച നിരവധി വ്യക്തികൾ, അസോസിയേഷന്റെ പരിപാടികൾക്കും പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.