സുഹാര്‍: സുഹാര്‍ നവചേതന ഒമാനിലെ കലാപ്രതിഭകളെ പങ്കെടുപ്പിച്ച് നടത്തുന്ന ‘ഡാന്‍സ് ഉത്സവ് 2025’ ഗ്രാന്‍ഡ് ഫിനാലെ നാളെ സുഹാര്‍ അമ്പറിലെ ഒമാനി വിമണ്‍സ് അസോസിയേഷന് ഹാളില്‍ അരങ്ങേറും. നൃത്ത, സിനിമാ കലാകാരി പാരീസ് ലക്ഷ്മിയും അഭിയും മുഖ്യ വിധികര്ത്താക്കളായിരിക്കുമെന്ന് നവചേതന വൈസ് പ്രസിഡന്റ് ഗീത കണ്ണന്, സെക്രട്ടറി അനീഷ് ഏറാടത്ത് എന്നിവര്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.
ഏപ്രില്‍ നാലിന് സുഹാര്‍ ലുലു ഹാളില്‍ വിവിധ മത്സരയിനങ്ങളിലായി നടന്ന ഒഡിഷനില്‍ പങ്കെടുത്ത മത്സരാര്ഥികളില് നിന്ന് തെരഞ്ഞെടുത്ത 150 ഓളം മത്സരാര്‍ഥികള്‍ ആണ് ഗ്രാന്‍ഡ് ഫിനാലയില്‍ മാറ്റുരക്കും. വെസ്റ്റേണ്‍ ഡാന്‍സ്, ഫോക്ക് ഡാന്‍സ്, സിനിമാറ്റിക്ക്, ഓപ്പണ്‍ ഐറ്റംസ്, എന്നിങ്ങനെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഓപ്പണ്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഗ്രാന്‍ഡ് ഫിനാലെ രാത്രി 10 മണിവരെ നീണ്ടുനില്‍ക്കും. സാമൂഹിക, സാംസ്കാരിക കലാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമായിരിക്കും എന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മാരായ പ്രവീണ്‍, സുനിത, അനീഷ് രാജന് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.