മസ്കത്ത്: റമദാനിൽ ഉൽപന്നങ്ങളുടെ വിലക്കയറ്റം തടയാനും വിപണിയിൽ അവശ്യവസ്തുക്കളു ടെ ലഭ്യത ഉറപ്പാക്കാനും നടപടിയുമായി അധികൃതർ. റമദാൻ ആരംഭത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ മാർക്കറ്റുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മാസം മുഴുവൻ ഭക്ഷ്യവസ്തുക്കൾ ലഭ്യവും താങ്ങാനാവുന്നതുമാണെന്ന് ഉറപ്പാക്കാൻ വിവിധ പങ്കാളികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. പഴം, പച്ചക്കറികൾ പോലുള്ള അവശ്യവസ്തുക്കളുടെ ആവശ്യകതയിൽ കുത്തനെ വർധനയാണ് പ്രതീക്ഷിക്കുന്നത്.
പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ ഉൽപന്നങ്ങളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കാനും തയാറെടുപ്പുകൾ എടുത്തിട്ടുണ്ടെന്ന് സെൻട്രൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് മാർക്കറ്റ് അധികൃതർ പറഞ്ഞു. ചെറുതും വലുതുമായ ഷോപ്പിങ് സെന്ററുകളിൽ വില കൃത്രിമത്വം തടയുന്നതിനും ഭക്ഷണ വിലകൾ നിരീക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും ഊർജിതമാക്കിയിട്ടുണ്ട്. റമദാൻ പ്രമോഷനുകളുമായി ബന്ധപ്പെട്ട വഞ്ചനാപരമായ പരസ്യങ്ങൾ തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. തെറ്റായ പരസ്യങ്ങളാൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അതോറിറ്റി ബോധവത്കരണ കാമ്പയിനുകൾ നടത്തുന്നുണ്ട്.
കൂടാതെ, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ പിന്തുണക്കുന്നതിനായി, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് സി.പി.എ ‘റമദാൻ ബാസ്ക്കറ്റ്’ സംരംഭം ആരംഭിച്ചു. ഈ പുണ്യമാസത്തിൽ കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കാൻ സഹായിക്കുന്ന തരത്തിൽ ഭക്ഷണ കൊട്ടകൾ നൽകുന്നു. വിലക്കയറ്റം തടയുന്നതിനും എല്ലാവർക്കും ന്യായമായ വില ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമണെന്ന് ഉഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. അതോടൊപ്പം, റമദാനില്‍ ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിന് വിവിധ ഗവര്‍ണറേറ്റുകളില്‍ നഗരസഭകള്‍ നിരീക്ഷണം നടത്തുന്നുണ്ട്. ഭക്ഷ്യ വിതരണ സ്ഥാപനങ്ങളിലും മറ്റു വാണിജ്യ കേന്ദ്രങ്ങളിലും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തിവരികയാണ്. അംഗീകൃത ആരോഗ്യ, ഭക്ഷ്യസുരക്ഷ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും.
മാര്‍ക്കറ്റുകള്‍, മാളുകള്‍, ഭക്ഷ്യ സ്ഥാപനങ്ങള്‍, ഭക്ഷ്യ വെയര്‍ഹൗസുകള്‍, റസ്റ്റാറന്റുകള്‍, ബേക്കറികള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, സലൂണുകള്‍, ബ്യൂട്ടി സെന്ററുകള്‍, കഫേകള്‍, ഗെയിമിങ് ഏരിയകള്‍, ലേബര്‍ താമസ സൗകര്യങ്ങള്‍ എന്നിവ പരിശോധനകളില്‍ ഉള്‍പ്പെടുന്നു. സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നിടത്തും ഭക്ഷ്യസുരക്ഷ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയും ഗുണനിലവാരവും പരിശോധിക്കുന്നതിന് ഉപഭോഗ ഉൽപന്നങ്ങളുടെ സാമ്പിള്‍ സംഭരിക്കും. പൊതുജനാരോഗ്യ, സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി മാത്രമാകും വിപണിയില്‍ വിതരണത്തിന് അനുവദിക്കുക. പരിശോധനകള്‍ക്കൊപ്പം, ശരിയായ ഭക്ഷണ സംഭരണ, തയാറാക്കല്‍ രീതികള്‍, ഭക്ഷ്യ മാലിന്യങ്ങള്‍ കുറക്കല്‍, മാംസ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കല്‍, തൊഴില്‍ സുരക്ഷ നടപടികള്‍ സ്വീകരിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബോധവത്കരണ കാമ്പയിനുകളും നടത്തിവരുന്നുണ്ട്. റമദാനില്‍ പ്രധാന മേഖലകളിലുടനീളം നിരീക്ഷണ ശ്രമങ്ങള്‍ തുടരും. പരിസ്ഥിതി ആരോഗ്യം, തൊഴില്‍ സുരക്ഷ, ഉൽപന്ന സുരക്ഷ, റെസിഡന്‍ഷ്യല്‍ ഹൗസിങ് മാനദണ്ഡങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നവയില്‍ ഉള്‍പ്പെടുന്നു. പുകയില, പുകവലി ഉൽപന്നങ്ങള്, സുഗന്ധദ്രവ്യങ്ങള്‍, മാളുകളില്‍ വില്‍ക്കുന്ന ധൂപവര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെ ഉൽപന്നങ്ങളുടെ സുരക്ഷക്കും പ്രത്യേക ശ്രദ്ധ നല്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.