ദു​ബൈ​യി​ൽ ന​ട​ന്ന വേ​ൾ​ഡ് ഹെ​ൽ​ത്ത് എ​ക്സ്പോ വേ​ദി​യി​ൽ ഫ്യു​ജി ഫി​ലി​മു​മാ​യി ബ​ദ​ർ അ​ൽ

സ​മ റോ​യ​ൽ ഹോ​സ്പി​റ്റ​ൽ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

ഒ​മാ​നി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​ദ്യ എ.​ഐ അ​ധി​ഷ്ഠി​ത കാ​ത്ത് ലാ​ബു​മാ​യി ബ​ദ​ർ അ​ൽ സ​മ

മ​സ്ക​ത്ത്: ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റി​ലെ സ്വ​കാ​ര്യ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഹൃ​ദ​യ​ചി​കി​ത്സ രം​ഗ​ത്ത് നി​ർ​ണാ​യ​ക മു​ന്നേ​റ്റ​മാ​യി ബ​ദ​ർ അ​ൽ സ​മ റോ​യ​ൽ ഹോ​സ്പി​റ്റ​ൽ ഫ്യു​ജി ഫി​ലി​മു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ദു​ബൈ​യി​ൽ ന​ട​ന്ന വേ​ൾ​ഡ് ഹെ​ൽ​ത്ത് എ​ക്സ്പോ വേ​ദി​യി​ലാ​യി​രു​ന്നു ഒ​പ്പു​വെ​ക്ക​ൽ.

ഈ ​വ​ർ​ഷം മേ​യി​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന പ​ദ്ധ​തി പ്ര​കാ​രം, എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ സം​യോ​ജി​പ്പി​ച്ച കാ​ർ​ഡി​യാ​ക് കാ​ത​റ്റ​റൈ​സേ​ഷ​ൻ ല​ബോ​റ​ട്ട​റി (കാ​ത്ത് ലാ​ബ്) സം​വി​ധാ​ന​മാ​ണ് ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​ൻ​ട്രാ​കോ​റോ​ണ​റി ഒ​പ്റ്റി​ക്ക​ൽ കോ​ഹ​റ​ൻ​സ് ടോ​മോ​ഗ്ര​ഫി​യും (ഒ.​സി.​ടി) ഇ​ൻ​ട്രാ​വാ​സ്കു​ലാ​ർ ലി​തോ​ട്രി​പ്സി​യും (ഐ.​വി.​എ​ൽ) ഉ​ൾ​ക്കൊ​ള്ളു​ന്ന സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന ഒ​മാ​നി​ലെ ആ​ദ്യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യാ​യി ഇ​ത് മാ​റും.

ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള നാ​ഷ​ന​ൽ ഹെ​ൽ​ത്ത് സെ​ന്റ​ർ, സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​തി​ന​കം ഇ​ത്ത​രം ഹൃ​ദ​യ​ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ഉ​​ണ്ടെ​ണ​ങ്കി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഒ​മാ​നി​ൽ ആ​ദ്യ​മാ​ണ്. പു​തി​യ പ്ലാ​റ്റ്ഫോം എ.​ഐ സ​ഹാ​യ​ത്തോ​ടെ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ഇ​മേ​ജി​ങ് സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കും. ക്ലി​നി​ക്ക​ൽ കൃ​ത്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം രോ​ഗി​ക​ൾ​ക്കും ഡോ​ക്ട​ർ​മാ​ർ​ക്കും നേ​രി​ടേ​ണ്ടി വ​രു​ന്ന റേ​ഡി​യേ​ഷ​ൻ അ​ള​വ് നി​യ​ന്ത്രി​ക്കു​ന്ന​തി​ലും ഇ​ത് സ​ഹാ​യ​ക​ര​മാ​കും. ബ്ലോ​ക്കേ​ജു​ക​ളു​ടെ കൃ​ത്യ​മാ​യ നി​ർ​ണ​യം, റേ​ഡി​യേ​ഷ​ൻ വി​കി​ര​ണ​വും ശ​സ്ത്ര​ക്രി​യ അ​പ​ക​ട​സാ​ധ്യ​ത​യും കു​റ​വ്, കാ​ൽ​സി​ഫൈ​ഡ് ബ്ലോ​ക്കേ​ജു​ക​ൾ സു​ര​ക്ഷി​ത​മാ​യി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യം, ‘മെ​റ്റ​ൽ-​ലെ​സ്’ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി, വേ​ഗ​ത്തി​ലു​ള്ള സു​ഖ​പ്രാ​പ്തി തു​ട​ങ്ങി​യ​വ​യാ​ണ് രോ​ഗി​ക​ൾ​ക്കു​ള്ള നേ​ട്ടം.

‘ഒ​മാ​നി​ലെ രോ​ഗി​ക​ൾ​ക്ക് ലോ​കോ​ത്ത​ര​വും സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ബ്ദു​ൽ ല​ത്തീ​ഫ്, പി.​എ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫി​റാ​സ​ത്ത് ഹ​സ​ൻ, മൊ​യ്തീ​ൻ ബി​ലാ​ൽ, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റ് ഇ​ന്റ​ർ​വെ​ൻ​ഷ​ന​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റും ഗ്രൂ​പ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റു​മാ​യ ഡോ.​ബെ​ന്നി പ​ന​ക്ക​ൽ, ഫു​ജി​ഫി​ലിം മി​ഡി​ലീ​സ്റ്റ് ആ​ൻ​ഡ് ആ​ഫ്രി​ക്ക മെ​ഡി​ക്ക​ൽ ഡി​വി​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ അ​തു​ഷി ത​തീ​ഷി, ഇ​ന്ന​വേ​ഷ​ൻ ഇ​മേ​ജി​ങ് ടെ​ക്നോ​ള​ജീ​സ് എം.​ഡി​യും ഫൗ​ണ്ടി​ങ് പാ​ർ​ട്ണ​റു​മാ​യ ഗൗ​ര​വ് അ​ഗ​ർ​വാ​ൾ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Badr Al Sama becomes Oman's first private AI-based lab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.