സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്

ഇ​സ്‍ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ​ക്ക് ആ​ശം​സ​നേ​ർ​ന്ന് സു​ൽ​ത്താ​ൻ

മ​സ്ക​ത്ത്: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ന്റെ ആ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​ൻ സു​ല​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് ഇ​സ്‍ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ​ക്ക് ആ​ശം​സാ സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി.

വി​ശു​ദ്ധ മാ​സ​മാ​യ റ​മ​ദാ​ൻ സ​മ​സ്ത ഇ​സ്ലാ​മി​ക ജ​ന​ത​ക്കും ന​ന്മ​യും അ​നു​ഗ്ര​ഹ​വും നി​റ​ഞ്ഞ​താ​ക​ട്ടെ​യെ​ന്ന് മു​സ്‍ലിം ലോ​ക​ത്തെ രാ​ജാ​ക്ക​ന്മാ​ർ, രാ​ഷ്ട്ര​പ​തി​ക​ൾ, അ​മീ​റു​മാ​ർ എ​ന്നി​വ​ർ​ക്ക​യ​ച്ച സ​ന്ദേ​ശ​ങ്ങ​ളി​ൽ സു​ൽ​ത്താ​ൻ പ്രാ​ർ​ഥി​ച്ചു. ഈ ​പു​ണ്യ​കാ​ല​ഘ​ട്ട​ത്തി​ൽ വി​ശ്വാ​സി​ക​ളു​ടെ നോ​മ്പും ന​മ​സ്കാ​ര​ങ്ങ​ളും സ​ൽ​പ്ര​വ​ർ​ത്തി​ക​ളും സ​ർ​വ​ശ​ക്ത​ൻ സ്വീ​ക​രി​ക്ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം പ്രാ​ർ​ഥി​ച്ചു.

റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച് സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് ആ​ശം​സ നേ​ർ​ന്നു. അ​തേ​സ​മ​യം, ഇ​സ്‍ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ ഒ​മാ​ൻ സു​ൽ​ത്താ​നും ഹൃ​ദ​യം നി​റ​ഞ്ഞ റ​മ​ദാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സു​ൽ​ത്താ​ന് ദീ​ർ​ഘാ​യു​സ്സും ആ​യു​രാ​രോ​ഗ്യ​വും ആ​ശം​സി​ച്ച​തോ​ടൊ​പ്പം, ഒ​മാ​ൻ ജ​ന​ത​യു​ടെ തു​ട​ർ സ​മൃ​ദ്ധി​ക്കും പു​രോ​ഗ​തി​ക്കും അ​വ​ർ പ്രാ​ർ​ഥി​ച്ചു.

Tags:    
News Summary - Sultan greets leaders of Islamic countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.