സാ​മൂ​ഹി​കസു​ര​ക്ഷ പ​ദ്ധ​തി; ഗ്രാ​ന്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു

മ​സ്ക​ത്ത്: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ന്റെ ആ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​ൽ​ത്താ​ന്റെ റ​മ​ദാ​ൻ ഗ്രാ​ന്റ് വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സാ​മൂ​ഹ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ ഇ​തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്ത അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് തു​ക നി​ക്ഷേ​പി​ക്കു​ക. സാ​മൂ​ഹി​ക ക്ഷേ​മം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ആ​വ​ശ്യ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

പ്ര​ഖ്യാ​പ​ന​ത്തി​ൽ, സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ആ​രോ​ഗ്യ​ത്തി​നും ദീ​ർ​ഘാ​യു​സ്സി​നും വേ​ണ്ടി പ്രാ​ർ​ഥ​ന അ​ർ​പ്പി​ച്ച മ​ന്ത്രാ​ല​യം, രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും റ​മ​ദാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags:    
News Summary - Social Security Scheme; Grant distribution begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.