മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ അടിസ്ഥാന സൗകര്യ പരിപാലന പ്രവർത്തനങ്ങളുടെ ഭാഗമായി പഴയ എയർപോർട്ട് ബ്രിഡ്ജിലെ ട്രാഫിക് ലൈറ്റ് ജംഗ്ഷനിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് നടപടി.
മസ്കത്ത് എക്സ്പ്രസ് വേ വഴി തെക്കുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക്, പ്രത്യേകിച്ച് വടക്കോട്ടുള്ള ഗതാഗതത്തിനും അൽ മവേല ഭാഗത്തേക്കുള്ള ഇടത്തേ തിരിവിനുമാണ് നിയന്ത്രണം ബാധകമാകുക. അതേസമയം ഖുറം ഭാഗത്തേക്കുള്ള വലത്തെ തിരിവ് തുറന്നിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പകരം മാർഗങ്ങൾ ഉപയോഗിക്കാനും നിർദേശങ്ങൾ കർശനമായി പാലിക്കാനും വാഹനയാത്രികരോട് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.