മസ്കത്ത്: ചഴലിക്കാറ്റിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ആർ.ഒ.പി താഴെ പറയുന്ന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
1. സുരക്ഷ ഉറപ്പാക്കുന്നതിനായി ഒൗദ്യോഗിക സ്രോതസ്സുകളിൽനിന്നും സമൂഹ മാധ്യമ ചാനലുകളിൽനിന്നുമുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾക്കു മാത്രം ചെവികൊടുക്കുക.
2. ശക്തിയായ കാറ്റടിക്കുന്ന പക്ഷം വീടിെൻറ വാതിലുകളും ജനലുകളും അടച്ചിടുക.
3. നിങ്ങളുടെ സ്വത്തുവകകൾ സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക.
4. ൈവദ്യുതി ഇല്ലാതാകുന്ന പക്ഷം കാലാവസ്ഥാ മുന്നറിയിപ്പുകൾ കേൾക്കുന്നതിന് ട്രാൻസിസ്റ്റർ റേഡിയോ കൊണ്ടുനടക്കുക.
5. വാഹനം സുരക്ഷിതമായ സ്ഥലത്ത് പാർക്ക് ചെയ്യുക. ഇന്ധനം മുഴുവനായി നിറക്കുക.
6. കാറ്റും മഴയും ഉണ്ടാകുന്ന പക്ഷം വീടിന് പുറത്തേക്ക് ഇറങ്ങാതിരിക്കുക.
7. കടലിന് അടുത്തേക്ക് പോകാതിരിക്കുക.
8. മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ബോട്ടുകൾ സുരക്ഷിതമായ സ്ഥലത്ത് കെട്ടിയിടുക.
9. ഒഴിപ്പിക്കൽ നിർദേശം വന്നാൽ ഒരു താമസവുമില്ലാതെ നിർദേശങ്ങൾ അനുസരിക്കുക.
10. വൈദ്യുതികാലുകൾക്കോ ലൂസായ വയറുകൾക്ക് അടുത്തേക്കോ പോകാതിരിക്കുക.
11. സഹായത്തിന് അപേക്ഷിച്ചാൽ സുരക്ഷാസംഘം എത്തുന്നതുവരെ കാത്തിരിക്കുക. അവർ നിങ്ങളുടെ സ്ഥലം കണ്ടെത്താൻ സമയമെടുത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.