മസ്കത്ത്: കഴിഞ്ഞവർഷം സർക്കാർ കമ്പ്യൂട്ടർ നെറ്റ്വർക്കുകൾക്കെതിരായ 280 ദശലക്ഷത്തോളം സൈബർ ആക്രമണങ്ങൾ പ്രതിരോധിച്ചതായി ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി. നെറ്റ്വർക്കുകൾക്കെതിരെ മൊത്തം 27,91,51,002 അക്രമണങ്ങളാണ് പ്രതിരോധിച്ചതെന്ന് അതോറിറ്റി അറിയിച്ചു.
1.7 ദശലക്ഷം അക്രമണങ്ങളിൽനിന്ന് സർക്കാർ വെബ്സൈറ്റുകളെ സംരക്ഷിക്കാനും അതോറിറ്റിക്ക് സാധിച്ചു. 6,416 സ്പൈവെയർ ബാധകളും 7,824 വൈറസ്, മാൽവെയർ ബാധകളും കണ്ടെത്താൻ കഴിഞ്ഞ വർഷം സാധിച്ചു. 150ലധികം സർക്കാർ നെറ്റ്വർക്കുകളുടെ സുരക്ഷാ നിലവാരം ഉയർത്തി. 18 സർക്കാർ വെബ്സൈറ്റുകൾ സുരക്ഷിതമാക്കിയതായും കഴിഞ്ഞിട്ടുണ്ട്. ഒമാൻ സെർട്ട് (കമ്പ്യൂട്ടർ എമർജൻസി റെഡിനെസ് ടീം) ആകെട്ട 16,118 ഗുരുതരമായ സൈബർ ആക്രമണങ്ങൾ കണ്ടെത്തുകയും കൈകാര്യം ചെയ്യുകയും ചെയ്തു. 96.5 ശതമാനം കുഴപ്പങ്ങളും അഞ്ച് ദിവസം കൊണ്ട് പരിഹരിക്കാനും ‘സെർട്ട് ടീമിന്’ കഴിഞ്ഞു.
സർക്കാർ സ്ഥാപനങ്ങൾക്ക് കൺസൾട്ടൻസി ചെലവിനത്തിൽ 6.82 ലക്ഷം റിയാലിെൻറ ലാഭമുണ്ടാക്കി നൽകാൻ ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിക്ക് സാധിച്ചു. കഴിഞ്ഞ വർഷം അതോറിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ എസ്.എ.എസ് സെൻറർ ഫോർ മൊബൈൽ ആപ്സിൽ 11 പുതിയ സ്റ്റാർട്ട്അപ്പ് കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് െഎ.സി.ടി മേഖലയിലെ വളർച്ച ഉറപ്പാക്കും വിധമുള്ള പരിശീലനം നൽകും. എസ്.എ.എസ് സെൻറർ ഫോർ െവർച്വൽ റിയാലിറ്റിയുടെ കീഴിൽ 16 പുതിയ പ്രോജക്ടുകൾ ആരംഭിച്ചതായും െഎ.ടി.എയുടെ റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.