ക​ഴി​ഞ്ഞ ദി​വ​സം മ​ത്ര സൂ​ഖി​ൽ എ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ

ക്രൂ​സ്​ സീ​സ​ൺ; വ്യാ​പാ​രി​ക​ൾ​ക്ക്​ പ്ര​തീ​ക്ഷ​യേ​കി മ​​ത്ര സൂ​ഖി​ൽ സ​ഞ്ചാ​രി​ക​ളെ​ത്തി

മ​ത്ര: ടൂ​റി​സ്റ്റു​ക​ളു​മാ​യി ആ​ഡം​ബ​ര ക​പ്പ​ലു​ക​ള്‍ മ​ത്ര തു​റ​മു​ഖ​ത്ത്​ ന​ങ്കൂ​ര​മി​ട്ട് തു​ട​ങ്ങി​യ​തോ​ടെ സൂ​ഖ് സ​ഞ്ചാ​രി​ക​ളാ​ല്‍ നി​റ​ഞ്ഞു. സൂ​ഖ്ള​ലാം, പോ​ര്‍ബ​മ്പ തു​ട​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന സൂ​ഖു​ക​ളി​ലൂ​ടെ കാ​ഴ്ച​ക​ള്‍ ക​ണ്ടും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യും സ​ഞ്ചാ​രി​ക​ള്‍ ചു​റ്റി​യ​ടി​ച്ചു.

മ​ത്ര ഫി​ഷ് മാ​ർ​ക്ക​റ്റ് മു​ത​ല്‍ റി​യാം പാ​ര്‍ക്ക് വ​രെ​യു​ള്ള കോ​ര്‍ണി​ഷ് ന​ട​പ്പാ​ത​ക​ളി​ല്‍ സ​ഞ്ചാ​രി​ക​ള്‍ കോ​ര്‍ണി​ഷി​ന്‍റെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ച്ച് നീ​ങ്ങു​ന്ന നീ​ണ്ട നി​ര കാ​ണാ​നാ​യി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ര​ണ്ടാ​യി​ര​ത്തി​നു മു​ക​ളി​ല്‍ സ​ഞ്ചാ​രി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ ക്രൂ​സ്​ ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്‌. വ​ലി​യ തോ​തി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കൂ​ട്ടു​ന്ന പ്ര​വ​ണ​ത​ക​ൾ സ​ഞ്ചാ​രി​ക​ളി​ല്‍ കാ​ണാ​നി​ല്ലെ​ങ്കി​ലും കൗ​തു​കം തോ​ന്നു​ന്ന​തും അ​വ​രു​ടെ നാ​ടു​ക​ളി​ല്‍ ല​ഭ്യ​മ​ല്ലാ​ത്ത​തു​മാ​യ പ​ര​മ്പ​രാ​ഗ​ത സാ​ധ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന നി​ര​വ​ധി പേ​രു​ണ്ടാ​യി​രു​ന്നു. ക​പ്പ​ലു​ക​ള്‍‌ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​തോ​ടെ വി​പ​ണി​യും ഉ​ഷാ​റാ​കും എ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.

മ​ധ്യാ​ഹ്ന വി​ശ്ര​മം‌ ഒ​ഴി​വാ​ക്കി ക​ട​ക​ള്‍ അ​ട​ക്കാ​തെ​യാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍ സ​ഞ്ചാ​രി​ക​ളെ സ്വീ​ക​രി​ച്ച​ത്.

News Summary - Cruise season; Traders hope to bring tourists to Matra Souq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.