മസ്കത്ത്: മസ്കത്ത് വിമാനത്താവളത്തിൽ മരിജുവാന പിടിച്ചു. മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായും സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്തതായും ഒമാൻ കസ്റ്റംസ് അറിയിച്ചു. മസ്കത്ത്, സലാല വിമാനത്താവളങ്ങളിൽനിന്ന് അനധികൃത മരുന്നും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുഗുളികകളുടെ വിഭാഗത്തിൽപെടുന്ന മരുന്നുകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യൻ വംശജരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവർ ഏതുരാജ്യക്കാരാണെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.