മസ്കത്ത്: കെ. ഇലവൻ ടീമിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ സഫീർ ഹോട്ടൽസ് ടീം ജേതാക്കളായി. ആറ് ഒാവർ മത്സരത്തിെൻറ ആവേശകരമായ ഫൈനലിൽ അഞ്ച് വിക്കറ്റിന് ദാർസൈത്ത് ഇലവനെയാണ് സഫീർ ഇൻറർനാഷനൽ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദാർസൈത്ത് ഇലവൻ നിർദിഷ്ട ആറ് ഒാവറിൽ 54 റൺസെടുത്തു.
സഫീർ ടീമിന് അവസാന പന്ത് ശേഷിക്കേവേ ജയിക്കാൻ അഞ്ച് റൺസാണ് വേണ്ടിയിരുന്നത്. ആൾ റൗണ്ടർ അഹമ്മദ് കൂറ്റൻ സിക്സറോടെയാണ് ടീമിനെ വിജയത്തിലെത്തിച്ചത്. സഫീർ ഹോട്ടൽസിെൻറ സഞ്ജേഷ് ആണ് മാൻ ഒാഫ് ദി മാച്ചും മാൻ ഒാഫ് ദി സീരീസും. ജേതാക്കൾക്ക് സ്പോൺസർമാരായ റൗണ്ട് സ്ക്വയർ ഇൻറർനാഷനലിെൻറ മാനേജിങ് ഡയറക്ടർ റിയാസ് റഹ്മാൻ സമ്മാനങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.