ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിെൻറ കൂടുതൽ ഡോസ് ഒമാനിൽ എത്തിച്ചപ്പോൾ
മസ്കത്ത്: രാജ്യത്തെ കോവിഡ് സാഹചര്യം രൂക്ഷമാകുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ 31 പേരാണ് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 1712 ആയി ഉയർന്നു. 3139 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,63,157 ആയി. 2038 പേർക്ക് രോഗം ഭേദമായി. 1,46,677 പേരാണ് ഇതുവരെ രോഗമുക്തരായത്. ഒമ്പതു പേരാണ് മൂന്നു ദിവസത്തിനിടെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1690 ആയി. 97 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 590 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 186 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 1552 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. മസ്കത്ത്-493, സീബ്-456, ബോഷർ-328, മത്ര-206, അമിറാത്ത്- 59, ഖുറിയാത്ത്-പത്ത് എന്നിങ്ങനെയാണ് തലസ്ഥാന ഗവർണറേറ്റിലെ വിലായത്തുകളിലെ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിനയിലെ 368 പുതിയ രോഗികളിൽ 242 പേരും സുഹാറിലാണ്. സുവൈഖ്-43, സഹം-28, ഷിനാസ്-20, ഖാബൂറ-19, ലിവ-16 എന്നിങ്ങനെയാണ് മറ്റു വിലായത്തുകളിലെ രോഗികളുടെ എണ്ണം. മൂന്നാമതുള്ള ദോഫാറിൽ 291 പുതിയ രോഗികളാണുള്ളത്. ഇതിൽ 267 പേരും സലാലയിലാണുള്ളത്.
ദാഖിലിയ-277, തെക്കൻ ബാത്തിന-228,ദാഹിറ-125,വടക്കൻ ശർഖിയ-109, ബുറൈമി-70, തെക്കൻ ശർഖിയ-64, അൽ വുസ്ത-40, മുസന്ദം -15 എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം. അതിനിടെ ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിെൻറ കൂടുതൽ ബാച്ച് ഒമാനിലെത്തി. അന്താരാഷ്ട്ര വാക്സിൻ ഫെഡറേഷനുമായുള്ള (ഗാവി) ധാരണപ്രകാരമുള്ള ആദ്യ ബാച്ചാണിത്. ഒരു ദശലക്ഷം ഡോസ് വാക്സിൻ ലഭിക്കുന്നതിനാണ് ഒമാൻ അന്താരാഷ്ട്ര വാക്സിൻ ഫെഡറേഷനുമായി ധാരണയിൽ എത്തിയിട്ടുള്ളത്. മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനം പേർക്ക് ഇതുവഴി വാക്സിൻ നൽകാൻ കഴിയും. മാർച്ച് അവസാനത്തോടെ 75,000 ഡോസ് വാക്സിൻ ലഭിക്കുമെന്നാണ് ഒമാെൻറ പ്രതീക്ഷ. ഏപ്രിൽ ഒന്നുവരെയുള്ള കണക്കുപ്രകാരം ഒമാനിൽ ഇതുവരെ മൊത്തം 1,39,522 പേരാണ് വാക്സിൻ സ്വീകരിച്ചത്.
മാർച്ചിൽ മരിച്ചത് 104 പേർ ഇൗ വർഷത്തെ ഉയർന്ന മരണനിരക്ക്
മസ്കത്ത്: ഒമാനിലെ കോവിഡ് മരണനിരക്ക് ഉയരുന്നു. മാർച്ചിൽ 104 പേരാണ് മരിച്ചത്. ഫെബ്രുവരിയെ അപേക്ഷിച്ച് മരണനിരക്കിൽ കാര്യമായ വർധന ദൃശ്യമാണെന്ന് ഒമാൻ ടെലിവിഷെൻറ റിപ്പോർട്ടിൽ പറയുന്നു. മാർച്ചിൽ ദിവസം ശരാശരി 3.5 ആളുകൾ വീതമാണ് മരിച്ചത്. ഫെബ്രുവരിയിൽ ഇത് 1.6ഉം ജനുവരിയിൽ ഇത് ഒന്നും ആയിരുന്നു. 2020 ഡിസംബറിൽ പ്രതിദിന നിരക്ക് 2.3 ആയിരുന്നതാണ് ജനുവരിയിൽ ഒന്നിലേക്ക് എത്തിയത്. ഒമാനിൽ മഹാമാരി ആരംഭിച്ചശേഷം ഏറ്റവും ഉയർന്ന മരണനിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2020 ഒക്ടോബറിലായിരുന്നു.
9.7 ആയിരുന്നു അന്ന് പ്രതിദിന നിരക്ക്. ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തതാകെട്ട 2021 ജനുവരിയിലുമാണ്. രാജ്യത്തെ കോവിഡ് മരണനിരക്കിലുള്ള വർധന ഭയപ്പെടുത്തുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഒമാനിൽ താമസിക്കുന്ന എല്ലാവരും കോവിഡ് മുൻകരുതൽ നടപടികൾ ഉത്തരവാദിത്തത്തോടെ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഒാർമിപ്പിച്ചു. എന്നാൽ, മാത്രേമ എല്ലാവരും സുരക്ഷിതരായിരിക്കുകയുള്ളൂ. രണ്ടു ദശലക്ഷത്തിലധികം അധിക ഡോസ് വാക്സിൻ ബുക്ക് ചെയ്തതായും അത് വൈകാതെ രാജ്യത്ത് എത്തുമെന്നാണ് കരുതുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും മരണസംഖ്യയും വർധിക്കുന്നതിൽ മജ്ലിസുശൂറ ആരോഗ്യ-പരിസ്ഥിതികാര്യ കമ്മിറ്റിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
സാഹചര്യങ്ങൾ വിലയിരുത്തിവരുന്നുണ്ടെന്നും എല്ലാവരും മുൻകരുതൽ നടപടികൾ പാലിക്കണമെന്നും കമ്മിറ്റി ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.