?????????? ????

കോവിഡ്​: ചികിത്സയിലിരുന്ന മലയാളി ഡോക്​ടർ ഒമാനിൽ മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന മലയാളി ഡോക്​ടർ മരിച്ചു. കോട്ടയം ചങ്ങനാശേരി പെരുന്ന സ്വദേശ ി രാജേന്ദ്രൻ നായർ (76) ആണ്​ റോയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്​. ഒമാനിലെ ആറാമത്തെ കോവിഡ്​ മരണമാണിത്​.

40 വർഷത്തിലധികമായി ഒമാനിലുള്ള ഇദ്ദേഹം റൂവി നഗരസമധ്യത്തിലെ ഹാനി ക്ലിനിക്ക്​ ഉടമയായിരുന്നു. കോവിഡ്​ ലക്ഷണങ്ങളെ തുടർന്ന്​ അൽ നഹ്​ദ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ സ്​ഥിതി ഗുരുതരമായതിനെ തുടർന്ന്​ റോയൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക്​ മാറ്റുകയായിരുന്നു.

കുറഞ്ഞ ചെലവിൽ ചികിത്സ ലഭിച്ചിരുന്ന സ്​ഥലമാണ്​ ഇദ്ദേഹത്തി​ന്‍റെ ക്ലിനിക്ക്​. അതിനാൽ ജനകീയ ഡോക്​ടർ എന്നാണ്​ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്​. കുറഞ്ഞ വരുമാനക്കാരും ഇൻഷൂറൻസ്​ ഇല്ലാത്തവരുമായ നിരവധി മലയാളികളടക്കം ഇദ്ദേഹത്തി​ന്‍റെ ക്ലിനിക്കിലായിരുന്നു ചികിത്സക്കെത്തിയിരുന്നത്​. ഇദ്ദേഹം ചികിത്സയിലിരിക്കെ മരിച്ചതായി പത്ത്​ ദിവസം മുമ്പ്​ വ്യാജ പ്രചരണം നടന്നിരുന്നു. വൽസലാ നായരാണ്​ ഭാര്യ.

Tags:    
News Summary - covid malayali doctor died in muscat-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.