കോവിഡ്​: കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിൽസയിലിരുന്ന കൊല്ലം സ്വദേശി ഒമാനില്‍ മരിച്ചു. ഓച്ചിറ കൃഷ്ണപുരം സ്വദേശി ഹാരിസ് അബൂബക്കര്‍ കുഞ്ഞ് (50) ആണ് നിസ്‌വ ആശുപത്രിയിൽ മരണപ്പെട്ടത്​.

ഒരു മാസത്തോളമായി ചികിത്സയില്‍ ആയിരുന്നു. നേരത്തെ സൗദിയില്‍ ജോലി ചെയ്തിരുന്ന അബൂബക്കര്‍ കുഞ്ഞ് അടുത്തിടെയാണ് നിസ്​വയിലെ സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരിക്കുന്ന 37ാമത്തെ മലയാളിയാണ്​ ഇദ്ദേഹം.

Tags:    
News Summary - Covid: A native of Kollam died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.