മസ്കത്ത്: ഒമാനിൽ നിന്ന് കേരളത്തിലേക്ക് ചാർേട്ടഡ് വിമാനങ്ങളിൽ പോകുന്നവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി. ഇൗ മാസം 20 മുതലാണ് നിബന്ധന പ്രാബല്ല്യത്തിൽ വരുക. കേരള സർക്കാരിെൻറ ആവശ്യം പരിഗണിച്ചാണ് പരിശോധന നിർബന്ധമാക്കിയതെന്ന് മസ്കത്ത് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. കേരള സർക്കാർ ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. അതേസമയം വന്ദേഭാരത് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇൗ നിബന്ധന ബാധകമായിരിക്കില്ല.
യാത്രക്കാർക്ക് സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്താം. ചാർേട്ടഡ് വിമാന സർവീസുകൾ നടത്തുന്ന സാമൂഹിക സംഘടനകളും മറ്റും യാത്രക്കാർക്ക് ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകാവുന്നതാണ്. അടുത്ത ശനിയാഴ്ച മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമായിരിക്കും യാത്രാനുമതി നൽകുകയെന്നും എംബസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
ചാർേട്ടഡ് വിമാനങ്ങളിൽ നാടണയാമെന്ന് കരുതിയിരിക്കുന്ന ആയിരകണക്കിന് പ്രവാസികൾക്ക് ഇൗ തീരുമാനം തിരിച്ചടിയാകും. സർക്കാർ തീരുമാനത്തിൽ നിന്ന് പിൻമാറാത്ത പക്ഷം ബുക്ക് ചെയ്ത വിമാനങ്ങൾ സംഘടനകൾക്ക് റദ്ദാക്കേണ്ടി വരും. ഇത് വലിയ സാമ്പത്തിക നഷ്ടമാണ് സാമൂഹിക സംഘടനകൾക്ക് ഉണ്ടാക്കുക.
രണ്ടാഴ്ച മുമ്പാണ് ചാർേട്ടഡ് വിമാന സർവീസുകൾ തുടങ്ങിയത്. മൂവായിരം പേരാണ് ചാർേട്ടഡ് വിമാനങ്ങളിൽ ഇതുവരെ മടങ്ങിയത്. ഇതിൽ നല്ല ശതമാനം മലയാളികളാണ്. വന്ദേഭാരത് വിമാനങ്ങളിൽ ആറായിരം പേരും മടങ്ങി. പതിനായിരങ്ങളാണ് നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിക്കാതെ കണ്ണീരും കൈയുമായി കാത്തിരിക്കുന്നത്.
LATEST VIDEO:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.