മസ്കത്ത്: ഒമാനിൽ 12 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 179 ആയി ഉയർന്നു. കോവിഡ് ബാധിതരിൽ 29 പേർ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
23 പേർ ആശുപത്രികളിലെ െഎസോലേഷൻ സംവിധാനങ്ങളിലാണ് ഉള്ളത്. ഇതിൽ മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവർക്ക് വീടുകളിലും ഹോട്ടലുകളിലുമായി ഒരുക്കിയിട്ടുള്ള െഎസോലേഷൻ സംവിധാനമാണ് ലഭ്യമാക്കിയിട്ടുള്ളത്.
രോഗബാധ തടയാനുള്ള ഏറ്റവും നല്ല വഴി സാമൂഹിക അകലം പാലിക്കലാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യ സ്ഥിതി മോശമായ പ്രായമായ ആളുകൾ കർക്കശമായും വീടുകളിൽ തന്നെ തുടരണം. ഇവർക്കാണ് അപകട സാധ്യത കൂടുതലും.
ഒമാനിൽ രോഗബാധിതരിൽ കൂടുതലും 16നും 59നുമിടയിൽ പ്രായമുള്ളവരാണ്. എന്നിരുന്നാലും എല്ലാ പ്രായക്കാരും ജാഗ്രത പുലർത്തണം. ശ്വാസകോശ രോഗങ്ങളുള്ളവർ നിർബന്ധമായും സ്വയം െഎസോലേഷനിൽ കഴിയണമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.