Representative Image

കോവിഡ്​: ഉൗഹാപോഹങ്ങൾ പ്രചരിപ്പിച്ച ഒമ്പതുപേർ ഒമാനിൽ അറസ്​റ്റിൽ

മസ്​കത്ത്​: ഒമാനിലെ കോവിഡ്​ രോഗബാധയുമായി ബന്ധപ്പെട്ട്​ ഉൗഹാ​േപാഹങ്ങൾ പ്രചരിപ്പിച്ച ഒമ്പതുപേരെ അറസ്​റ്റ് ​ ചെയ്​തതായി പബ്ലിക്​ പ്രോസിക്യൂഷൻ അറിയിച്ചു. സുപ്രീം കമ്മിറ്റി മാർഗ നിർദേശങ്ങൾ ലംഘിച്ച കേസിൽ നാലുപേരും പിട ിയിലായിട്ടുണ്ട്​. വീടുകളിലെ സമ്പർക്കവിലക്ക്​ സംബന്ധിച്ച മാർഗ നിർദേശങ്ങൾ ലംഘിച്ച 11 പേരെയും അറസ്​റ്റ്​ ചെയ്​തതായി പബ്ലിക്​ പ്രോസിക്യൂഷൻ അറിയിച്ചു.

സുപ്രീം കമ്മിറ്റി മാർഗ നിർദേശങ്ങൾ ലംഘിച്ചത്​ സംബന്ധിച്ച നാല്​ റിപ്പോർട്ടുകളും ലഭിച്ചതായി പബ്ലിക്​ പ്രോസിക്യൂഷൻ അറിയിച്ചു. ദുഖാചരണത്തിൽ പ​െങ്കടുക്കൽ, കൂട്ട പ്രാർഥന, തൽക്കാലത്തേക്ക്​ വിലക്കിയിട്ടുള്ള ജോലി ചെയ്യൽ തുടങ്ങിയ റിപ്പോർട്ടുകളാണ്​ ലഭിച്ചിട്ടുള്ളത്​. വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ഉൗഹാപോഹങ്ങൾ പ്രചരിപ്പിച്ച കേസിലാണ്​ ഒമ്പത്​ പേരെ അറസ്​റ്റ്​ ചെയ്​തത്​. ഇതിൽ കോടതിക്ക്​ കൈമാറിയ രണ്ട്​ കേസുകളിൽ ഒന്നിൽ ഒരാളെ ഒരുമാസം തടവിനും ആയിരം റിയാൽ പിഴയടക്കാനും കോടതി ശിക്ഷ വിധിച്ചു.

രണ്ടാമത്തെ കേസ്​ കോടതിയുടെ പരിഗണനയിലാണ്​. മറ്റ്​ പ്രതികളെ വിചാരണക്ക്​ മുന്നോടിയായുള്ള തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും പബ്ലിക്​ പ്രോസിക്യൂഷൻ അറിയിച്ചു. വീടുകളിലെ സമ്പർക്ക വിലക്ക്​ സംബന്ധിച്ച മാർഗ നിർദേശങ്ങൾ ലംഘിച്ചവരെ ആശുപത്രികളിലെ ​െഎസോലേഷനിലേക്ക്​ മാറ്റി. ഇവർക്കെതിരെയും നിയമ നപടി സ്വീകരിക്കുമെന്ന്​ പബ്ലിക്​ പ്രോസിക്യൂഷൻ അറിയിച്ചു. നിയമ ലംഘനം സംബന്ധിച്ച നിരീക്ഷണങ്ങൾ തുടരുമെന്നും കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പബ്ലിക്​ പ്രോസിക്യൂഷൻ മുന്നറിയിപ്പ്​ നൽകി. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത്​ മൂന്ന്​ വർഷം വരെ തടrവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പബ്ലിക്​ പ്രോസിക്യൂഷൻ അറിയിച്ചു. പിഴ ശിക്ഷയും ലഭിക്കും.

Tags:    
News Summary - covid 19: nine person arrested in oman for spreading rumors -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.