മത്ര: കോവിഡ് രണ്ടാംവരവില്‍ ആശങ്കയിൽ വ്യാപാരികൾ. കഴിഞ്ഞ വര്‍ഷത്തെ റമദാൻ കാലത്തെ ലോക്ഡൗണ്‍ കാരണം വ്യാപാര, തൊഴിൽനഷ്ടം ഈ വര്‍ഷമെങ്കിലും നികത്താമെന്ന പ്രത്യാശക്ക് മങ്ങലേല്‍പിച്ചാണ് കോവിഡിെൻറ രണ്ടാംതരംഗം ഉണ്ടായിരിക്കുന്നത്. വര്‍ധിച്ച തോതിലുള്ള രോഗവ്യാപനം നിമിത്തം ലോക്ഡൗൺ നീട്ടുകയും കോവിഡിനെ ഭയന്ന് ആളുകൾ പുറത്തിറങ്ങുന്നത് കുറയുകയും ചെയ്തതോടെ ഈ വര്‍ഷത്തെ സീസണ് കൂടി കോവിഡ് കവര്‍ന്നെടുക്കുമോ എന്ന ആശങ്ക നിഴലിക്കുകയാണ്. റമദാൻ, പെരുന്നാൾ സീസണുകള്‍ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ പ്രതീക്ഷയാണ്. റമദാൻ ആരംഭത്തില്‍ പതിവ് മാന്ദ്യത്തിലൂടെയാണ് വാണിജ്യ കേന്ദ്രങ്ങളും സൂഖുകളും ഇപ്പോള്‍ കടന്നുപോകുന്നത്.
റമദാെൻറ ആദ്യ പത്തുവരെ കച്ചവട രംഗം വലിയ ഉണർവിലാകാറില്ല. നോമ്പ് പകുതി പിന്നിടുന്നതോടെ മാർക്കറ്റുകള്‍ പതിവുപോലെ സജീവമാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. അേപ്പാഴേക്കും സ്വദേശികളുടെ ശമ്പള സമയം കൂടി ആകുന്നതോടെ ഇപ്പോഴുള്ള മാന്ദ്യാവസ്ഥയും മുന്‍വര്‍ഷത്തെ നഷ്ടവും മറികടക്കാനാകുമെന്ന് വ്യാപാരികൾ കരുതുന്നു.
24 മണിക്കൂറിൽ 16 മരണം
മസ്കത്ത്: ഒമാനിൽ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് 16 മരണംകൂടി. ഇതോടെ മഹാമാരിയിൽ മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 1942 ആയി. പുതുതായി 1508 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 1,85,278 ആയി. ഇവരിൽ 1,65,051 പേർ രോഗമുക്തരായി. 89 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്. വ്യാഴാഴ്ച 107 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 822 ആയി. ഇവരിൽ 266 പേർ െഎ.സി.യുവിൽ ചികിത്സയിലാണ്.
കോവിഡ് നിയമലംഘനം: എട്ടുപേർ അറസ്റ്റിൽ
മസ്കത്ത്: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന് ഉന്നതാധികാര സമിതി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ലംഘിച്ച എട്ടുപേരെ അറസ്റ്റ് ചെയ്തു. ഹോം ക്വാറൻറീൻ ലംഘനം, കടകൾ അടച്ചിടാനുള്ള നിർദേശം മറികടന്നത്, യാത്രനിരോധന സമയത്തെ യാത്ര, നിയന്ത്രണത്തിനിടെ തറാവീഹ് നമസ്കാരം സംഘടിപ്പിച്ചത് തുടങ്ങിയ വീഴ്ചകൾ വരുത്തിയവരെയാണ് പിടികൂടിയത്. ഇവരെ പ്രൈമറി കോടതിയിൽ ഹാജരാക്കി.
രാത്രി ഒമ്പതു മുതൽ രാവിലെ നാലുവരെ ലോക്ഡൗൺ നിലവിലുണ്ട്. ദോഫാറിൽ ഇത് വൈകീട്ട് ആറുമുതൽ രാവിലെ അഞ്ചുവരെയാണ്. തറാവീഹ്, ജുമുഅ നമസ്കാരങ്ങൾക്കും അനുമതിയില്ല. കുട്ടികളെ കടകളിൽ പ്രവേശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. മഹാമാരിയുടെ രണ്ടാംതരംഗം പ്രതിസന്ധി തീർത്ത പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. പൊലീസും മറ്റു സുരക്ഷ ഏജൻസികളും കർഫ്യൂ നിയന്ത്രണങ്ങളിൽ വീഴ്ച വരുത്തുന്നവരെ നിരീക്ഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.