മുത്തലാഖിന്‍െറ മറവില്‍ ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ നീക്കം –ഐ.എം.ഐ

സലാല: മുത്തലാഖ് വിവാദത്തിന്‍െറ മറവില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് ഐ.എം.ഐ സലാല വനിത വിഭാഗം സഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.
വ്യത്യസ്ത വിശ്വാസാചാരങ്ങള്‍ വെച്ചുപുലര്‍ത്തുന്ന നാനാത്വത്തില്‍ ഏകത്വം  ഉദ്ഘോഷിക്കുന്ന മഹത്തായ പാരമ്പര്യമുള്ള രാജ്യത്തിന്‍െറ വൈവിധ്യങ്ങളെ തച്ചുടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. ഇത്തരത്തിലുള്ള കുല്‍സിത ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പിക്കണമെന്നും സെമിനാറില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു. സ്ത്രീധന നിരോധന നിയമവും, ശൈശവ വിവാഹ നിരോധന നിയമവും തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട മറ്റെല്ലാ നിയമങ്ങളും യഥേഷ്ടം  ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഇന്ത്യന്‍ സ്ത്രീ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം മുത്തലാഖും ബഹുഭാര്യത്വവുമാണെന്ന മട്ടിലാണ് പ്രചാരണമെന്ന് അധ്യക്ഷത വഹിച്ച വനിതാ വിഭാഗം പ്രസിഡന്‍റ്് ഉമ്മുല്‍ വാഹിദ പറഞ്ഞു.  ഐ.എം.ഐ ഹാളില്‍ നടന്ന പരിപാടിയില്‍ റജീന സലാഹുദ്ദീന്‍ വിഷയമവതരിപ്പിച്ചു. ജാസ്മിന്‍ നജിമോന്‍, ഷീജ ബൈജു, യാസ്മിന്‍ ടീച്ചര്‍, ഹുസ്നി സമീര്‍, ഫസ്ന അനസ് എന്നിവര്‍ സംസാരിച്ചു. സാജിത സൈനുദ്ദീന്‍ സ്വാഗതവും റസിയ തങ്ങള്‍ നന്ദിയും പറഞ്ഞു.   ഷമീല ഇബ്രാഹീമിന്‍െറ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ ഷെമി സാദിഖായിരുന്നു അവതാരക. ഫെബ്രുവരി 16ന് ഐ.എം.ഐ സംഘടിപ്പിക്കുന്ന ദോഫാര്‍ മേഖല സമ്മേളനത്തിന്‍െറ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

 

Tags:    
News Summary - civil code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.