മസ്കത്ത്: ഒമാനിലെ മഹാഭൂരിപക്ഷം കുട്ടികളും രോഗപ്രതിരോധശേഷി കൈവരിച്ചവരെന്ന ് ആരോഗ്യ മന്ത്രാലയം. അഞ്ചു വയസ്സിൽ താഴെയുള്ള സ്വദേശി കുട്ടികളിൽ 97.2 ശതമാനം പേർക്കും നിർദേശിച്ച എല്ലാ രോഗ പ്രതിരോധ കുത്തിെവപ്പുകളും എടുത്തിട്ടുണ്ട്. ഇത് ആഗോളതലത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 98 ശതമാനം കുട്ടികൾക്കും പോളിയോ അഞ്ചാംപനി കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 97.5 ശതമാനം കുട്ടികളും ക്ഷയരോഗം, ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻ ചുമ എന്നിവയിൽനിന്ന് സുരക്ഷിതരാണ്. ഹെപ്പറ്റൈറ്റിസ് ബി, ഇൻഫ്ലുവൻസ എന്നിവക്കെതിരായ പ്രതിരോധ കുത്തിെവപ്പ് എടുത്തിട്ടുള്ളതും 97.5 ശതമാനമാണ്. മീസിൽസ്, മംമ്സ്, റുബെല്ല എന്നിവക്ക് എതിരായ എം.എം.ആർ വാക്സിനേഷൻ 96.9 ശതമാനം കുട്ടികൾക്കും നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
സ്വദേശികളും വിദേശികളുമായ കുട്ടികൾക്ക് സർക്കാർ ആശുപത്രികളിൽ രോഗപ്രതിരോധ കുത്തിവെപ്പ് സൗജന്യമായാണ് നൽകുന്നത്. ടെറ്റനസിേൻറത് അടക്കം ചില വാക്സിനേഷനുകൾക്ക് സ്വകാര്യ ആശുപത്രിയിൽ ചെറിയ ഫീസ് ഇൗടാക്കുന്നുമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ പറഞ്ഞു. കുട്ടികൾക്ക് രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത മാതാപിതാക്കൾക്ക് ശിക്ഷ നൽകുന്നതിനും ഒമാനിൽ നിയമമുണ്ട്. സർക്കാർ ആശുപത്രികളിൽനിന്ന് എല്ലാവിധ പകർച്ചവ്യാധികളിൽനിന്നുമുള്ള സൗജന്യ മരുന്നുകൾ ലഭിക്കുന്നത് കുട്ടികളുടെ അവകാശമാണെന്ന് റോയൽ ഡിക്രി 22/2014 പ്രകാരമുള്ള കുട്ടികളുടെ നിയമം പറയുന്നു. ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരമുള്ള സ്വകാര്യ സ്ഥാപനങ്ങളിലും ഇത് നൽകാം. ആരോഗ്യ മന്ത്രാലയത്തിെൻറ ഷെഡ്യൂൾ പ്രകാരം കുത്തിവെപ്പ് നൽകണമെന്നും ഇത് കുട്ടികളുടെ ഹെൽത്ത് കാർഡിൽ രേഖപ്പെടുത്തണമെന്നുമാണ് നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.