മസ്കത്ത്: പെരുന്നാൾ അവധി ദിനങ്ങളിൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അതിരാവിലെയോ ഉച്ചകഴിഞ്ഞോ മഴ പെയതേക്കാമെന്ന് കാലാവസ്ഥാ ഓഫിസിലെ ഒരു കാലാവസ്ഥാ വിദഗ്ദ്ധൻ പറഞ്ഞു. ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെ ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിൽ മേഘങ്ങൾ രുപപ്പെടും. ഈ കാലയളവിൽ, താപനില 35- 36 ഡഗ്രി സെൽഷ്യസിന് ഇടയിലായിരിക്കും. ഉച്ചകഴിഞ്ഞ് അൽ ഹജർ പർവതനിരകളിലും മഴ പെയ്യാൻ സാധ്യതയുണ്ട്.
അതേസമയം, ഇറാനിൽനിന്ന് ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലേക്ക് നീങ്ങുന്ന പൊടിക്കാറ്റ് വരും മണിക്കൂറുകളിൽ ദൃശ്യപരതയെ കൂടുതൽ ബാധിച്ചേക്കാമെന്ന് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. സമൈം, ഹൈമ, യാലോണി, മർമുൽ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് പ്രതീക്ഷിക്കുന്നത്.
തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ രാത്രി വൈകിയും പുലർച്ചെയും താഴ്ന്ന മേഘങ്ങളും മൂടൽമഞ്ഞും രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.