സെലിബ്രേറ്റ് ജ്വല്ലറി മസ്‌കത്തിൽ പ്രവർത്തനം ആരംഭിച്ചു

മസ്‌കത്ത്​: സെലിബ്രേറ്റ് ജ്വല്ലറിയുടെ ഒമാനിലെ ആദ്യത്തെ ഷോറൂം റൂവിയിലെ നെസ്റ്റോ ഹൈപ്പർമാർക്കെറ്റിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ സിനിമ താരം മറീന മിക്കായേലാണ് ഷോറൂം ഉദ്‌ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ ഗ്രുപ്പ് ഡയറക്ടർമാരായ റമീസ് ഹംസ, അബ്ദുൽ റഷീദ്, ക്ഷണിക്കപ്പെട്ട അതിഥികൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഓരോ 50 ഒമാനി റിയാൽ പർച്ചേസിനും സൗജന്യമായി ഗോൾഡ് കോയിൻ നേടാൻ കഴിയുന്നതിനോടൊപ്പം കൂപ്പൺ നറുക്കെടുപ്പിൽ പങ്കെടുക്കാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്. കൂടാതെ കുട്ടികളുടെ കാത് കുത്ത്, മൂക്കുത്തി സേവനങ്ങൾ സൗജന്യമായി ചെയ്തുകൊടുക്കും.

2021ൽ ദുബായിയിൽ ഹോൾസെയിൽ ആൻഡ്​ റീട്ടെയിൽ രംഗത്ത് പ്രവർത്തനം ആരംഭിച്ച സെലിബ്രേറ്റ് ജ്വല്ലറി, തങ്ങളുടെ വിഷൻ 2030 പ്രോജക്ടിന്റെ ഭാഗമായി ജി.സി.സിയിലും ഏഷ്യയിലുമായി 25 ഷോ റൂമുകൾ തുറക്കാൻ പദ്ധതിയുണ്ടെന്ന്​ മാനേജുമെന്റ് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Celebrate jewelry in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.