മസ്കത്ത്: ഇൻഫ്രാ സ്ട്രക്ചർ അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ-ഒമാനി കമ്പനികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഇന്ത്യൻ എംബസിയിൽ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. വ്യവസായ, വാണിജ്യ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് മുഹ്സിൻ ഖാമിസ് അൽ ബലൂഷി പരിപാടിയിൽ മുഖ്യാതിഥിയായി. നൂറോളം പേർ പരിപാടിയിൽ പെങ്കടുത്തു. ഇൻഫ്രാ ഒമാൻ പ്രദർശനത്തിൽ പെങ്കടുത്ത 13 ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികൾക്ക് സമാന മേഖലയിൽ പ്രവർത്തിക്കുന്ന ഒമാനി കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിനും സഹകരണസാധ്യത തേടുന്നതിനും വഴിയൊരുക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ചരിത്രപ്രാധാന്യ ബന്ധത്തിൽ വാണിജ്യ ബന്ധത്തിന് സുപ്രധാന പങ്കാണുള്ളതെന്ന് പരിപാടിയിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ പറഞ്ഞു. ഒമാനിലെ നിക്ഷേപാവസരങ്ങളെ കുറിച്ച് പറഞ്ഞ മുഖ്യാതിഥി മുഹ്സിൻ ഇരു രാജ്യങ്ങളിലെയും ബിസിനസുകാരോട് കൂടുതൽ വ്യാപാരം നടത്താനും ഉഭയകക്ഷി നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.