മസ്കത്ത്: ആദമിൽ സ്കൂൾ ബസ് അപകടത്തിൽപെട്ട് സ്വദേശി വിദ്യാർഥി മരിച്ചു. 12 പേർക്ക് പരിക്കുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ചിലർക്ക് സാരമായ പരിക്കുണ്ട്. ബുധനാഴ്ച രാവിലെയാണ് സംഭവം. ആദം സ്കൂളിലെയും ഉസാമ ബിൻ സൈദ് സ്കൂളിലെയും വിദ്യാർഥികളുമായി പോവുകയായിരുന്ന സ്വകാര്യ ട്രാൻസ്പോർട്ടിങ് വാഹനത്തിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. രണ്ട് സ്കൂളുകളിലെയും അഞ്ചുമുതൽ പന്ത്രണ്ട് വരെ ഗ്രേഡുകളിലെ വിദ്യാർഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബസിെൻറ മധ്യഭാഗത്താണ് ട്രക്ക് ഇടിച്ചത്. പരിക്കേറ്റ കുട്ടികളെ ആദ്യം ആദം ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചത്. സാരമായി പരിക്കേറ്റവരെ ഇവിടെനിന്ന് നിസ്വ ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ ബസ് അപകടത്തിൽപെട്ട സംഭവം അന്വേഷിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മരിച്ച വിദ്യാർഥിയുടെ കുടുംബത്തെ മന്ത്രാലയം അനുശോചനം അറിയിച്ചു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് സ്കൂൾ വിദ്യാർഥികളുമായി പോയ വാഹനം അപകടത്തിൽപെടുന്നത്. കഴിഞ്ഞ ആറിന് ജബൽ അഖ്ദറിൽ വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്നു വിദ്യാർഥികൾ മരണപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.