മസ്കത്ത്: എണ്ണ വില വർധനവിെൻറ ഫലമായി ഒമാെൻറ ബജറ്റ് കമ്മി കുറഞ്ഞു. ജൂലൈ അവസാനം വരെയുള്ള ഏഴുമാസ കാലയളവിൽ രണ്ടര ശതകോടി റിയാലാണ് കമ്മി. കഴിഞ്ഞ വർഷം സമാന കാലയളവിൽ 3.7 ശതകോടി റിയാൽ ആയിരുന്ന സ്ഥാനത്താണിത്. 35.7 ശതമാനത്തിെൻറ കുറവാണ് കമ്മിയിൽ ഉണ്ടായതെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു.
ആദ്യ ഏഴുമാസത്തിൽ മൊത്ത വരുമാനം 25.7 ശതമാനം ഉയർന്ന് 4.7 ശതകോടിയായി. കഴിഞ്ഞ ഒരു വർഷത്തേതിൽനിന്ന് ശതകോടി റിയാലിെൻറ അധിക വരുമാനമാണ് ഖജനാവിൽ എത്തിയത്. സാമ്പത്തിക ഞെരുക്ക ഫലമായി ഒമാൻ സർക്കാർ കൈക്കൊണ്ട ചെലവുചുരുക്കൽ നടപടികൾ ശരിയായ പാതയിലാണെന്നും കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ വർഷം 6.6 ശതകോടിയായിരുന്ന പൊതു ചെലവ് ഇക്കുറി 6.4 ശതകോടിയാണ്. എണ്ണയിൽ നിന്നുള്ള വരുമാനം 43 ശതമാനം ഉയർന്ന് രണ്ടര ശതകോടി റിയാലായി. പ്രകൃതിവാതക മേഖലയിൽനിന്നുള്ള വരുമാനം 6.9 ശതമാനം കൂടി 832.6 ദശലക്ഷം റിയാലിൽ എത്തിയപ്പോൾ നികുതി, കസ്റ്റംസ്, കോർപറേറ്റ് ഇൻകം ടാക്സ് വരുമാനങ്ങളിൽ കുറവുണ്ടായി.
മറ്റു വരുമാനങ്ങളിലാകെട്ട 35.1 ശതമാനത്തിെൻറ വർധനവും ഉണ്ടായി. പൊതുചെലവിൽ കൂടുതലും ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമാണ് വിനിയോഗിച്ചത്. പ്രതിരോധ, സുരക്ഷാ ചെലവുകൾ, എണ്ണ ഉൽപാദന ചെലവുകൾ തുടങ്ങിയവയിൽ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. 8.7 ശതകോടി റിയാൽ വരുമാനവും 11.7 ശതകോടി റിയാൽ ചെലവും മൂന്നു ശതകോടി റിയാൽ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഒമാൻ ഇൗ വർഷം ആദ്യം അവതരിപ്പിച്ചത്. എണ്ണവില റെക്കോഡ് താഴ്ചയിലെത്തിയ കഴിഞ്ഞവർഷം 5.3 ശതകോടി റിയാൽ ആയിരുന്നു ബജറ്റ് കമ്മി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.