മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളെ നിയന്ത്രിക്കുന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിെൻറ (ബി.ഒ.ഡി) പുതിയ ചെയർമാനായി ബേബി സാം സാമുവൽ കുട്ടിയെ തെരഞ്ഞെടുത്തു. മസ്കത്ത് ഇന്ത്യൻ സ്കൂളിൽ തിങ്കളാഴ്ച വൈകീട്ട് നടന്ന വോെട്ടടുപ്പിൽ എതിർസ്ഥാനാർഥി പാരൻറ്സ് ഒാപ്പൺ ഫോറം പ്രതിനിധി സെൽവിച്ചൻ ജേക്കബിനെ ആറിനെതിരെ എട്ട് വോട്ടുകൾക്കാണ് ബേബി സാം തോൽപിച്ചത്. രഹസ്യ ബാലറ്റിലൂടെയായിരുന്നു വോെട്ടടുപ്പ്. ഏപ്രിൽ ഒന്നുമുതൽ രണ്ടുവർഷത്തേക്കാണ് ബേബി സാമിെൻറ നേതൃത്വത്തിലുള്ള പുതിയ ബി.ഒ.ഡിയുടെ കാലാവധി.
െഎ.എസ്.എമ്മിലെ ബോർഡ് ഒാഫിസിനു മുകളിലെ ലൈബ്രറിയിൽ തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെയാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചത്. അധികാരമൊഴിയുന്ന ബി.ഒ.ഡി അംഗങ്ങളും പുതിയ അംഗങ്ങളും പെങ്കടുത്ത യോഗത്തിെൻറ നടപടിക്രമങ്ങൾ നിലവിലെ ചെയർമാൻ വിൽസൺ വി.ജോർജ് നിയന്ത്രിച്ചു. മുതിർന്ന ബോർഡ് അംഗം കിരൺ ആഷറായിരുന്നു തെരഞ്ഞെടുപ്പിെൻറ റിേട്ടണിങ് ഒാഫിസർ. ബേബി സാം സാമുവല്‍ കുട്ടി, മുഹമ്മദ് സാബിര്‍ റസാ ഫൈസി, സിറാജുദ്ദീന്, സെല്‍വിച്ചന്‍ ജേക്കബ്, നിതീഷ് സുന്ദരേശന് എന്നിവരാണ് ഇത്തവണ ബി.ഒ.ഡി തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
െതരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ചുപേര്ക്കുപുറമെ എംബസി നാമനിര്‍ദേശംചെയ്യുന്ന മൂന്ന് പേരുള്‍പ്പടെ 15 പേരാണ് ഇന്ത്യന്‍ സ്കൂള്‍ ബി.ഒ.ഡി അംഗങ്ങള്‍. ഇതിൽ ബി.ഒ.ഡി എജുക്കേഷന്‍ അഡ്വൈസർ ഒഴികെ 14 പേർക്കാണ് വോട്ടവകാശം വിനിയോഗിക്കാൻ അവസരം. ചെയർമാൻസ്ഥാനത്തേക്ക് സമവായ ചർച്ചകൾ നടന്നെങ്കിലും പാരൻറ്സ് ഒാപ്പൺ ഫോറം പ്രതിനിധി സെൽവിച്ചൻ ജേക്കബ് മത്സരരംഗത്ത് ഉറച്ചുനിന്നതോടെ തെരഞ്ഞെടുപ്പ് വേണ്ടിവരുകയായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം അധികാരക്കൈമാറ്റം നടന്നു. കഴിഞ്ഞ നാലുവർഷമായി ചെയർമാനായി തുടരുന്ന വിൽസൺ വി.ജോർജിെൻറ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി ഇൗ മാസം 31ന് അവസാനിക്കും.
പുതിയ സ്കൂൾ ഡയറക്ടർ ബോർഡിനെ കാത്ത് നിരവധി തലവേദനകളാണ് ഉള്ളത്. പുതുതായി പ്രവേശനം തേടുന്ന വിദ്യാര്‍ഥികളില്‍നിന്ന് അടിസ്ഥാന സൗകര്യ വികസന ഫണ്ടിനത്തിൽ 100 റിയാൽ ഇൗടാക്കുന്നതിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ല. വിവിധ സ്കൂളുകളില്‍ പുതിയ അധ്യായന വര്‍ഷത്തില്‍ ഫീസ് വര്‍ധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മസ്കത്ത് ഇന്ത്യൻ സ്കൂളിലെ ഫീസ് വർധന രക്ഷകർത്താക്കളുടെ പ്രതിഷേധത്തെ തുടർന്ന് പുതിയ ബി.ഒ.ഡിയുടെ പരിഗണനക്ക് വിടാൻ കഴിഞ്ഞദിവസം നടന്ന ഒാപ്പൺഫോറം തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.